HOME
DETAILS

മലയാളം മീഡിയം സ്‌കൂളില്‍ മലയാളി കുട്ടികളില്ല; ഒന്നിലും രണ്ടിലും മുഴുവന്‍ വിദ്യാര്‍ഥികളും അതിഥി തൊഴിലാളികളുടെ മക്കള്‍, കൗതുകമായി ഈ കൊച്ചി സ്‌കൂള്‍

  
June 02, 2026 | 5:06 AM

kochi no local students in classes 1 and 2 at this malayalam medium school all pupils are children of migrant workers

 


കൊച്ചി: മലയാളം മാധ്യമമായി പഠിപ്പിക്കുന്ന വിദ്യാലയത്തിലെ ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും ഒരു മലയാളി വിദ്യാര്‍ഥി പോലും ഇല്ലാത്ത അപൂര്‍വമായൊരു കാഴ്ചയ്ക്കാണ് കളമശ്ശേരി നഗരസഭയിലെ പള്ളിലാങ്കര ഗവ. എല്‍പി സ്‌കൂള്‍ സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ ഇവിടെ പുതുതായി പ്രവേശനം നേടിയ മുഴുവന്‍ കുട്ടികളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ മക്കളാണ്.

ആകെ 27 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ നിലവില്‍ രണ്ട് മലയാളി കുട്ടികള്‍ മാത്രമാണുള്ളത്. ഒന്നാം ക്ലാസിലെ ഏഴ് വിദ്യാര്‍ഥികളില്‍ നാല് പേര്‍ അസം സ്വദേശികളും രണ്ട് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും ഒരാള്‍ ഉത്തരാഖണ്ഡ് സ്വദേശിയുമാണ്. രണ്ടാം ക്ലാസിലുള്ള ആറ് കുട്ടികളില്‍ നാല് പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും ഓരോരുത്തര്‍ വീതം ഉത്തര്‍പ്രദേശ്, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. മൂന്നിലും നാലിലും മാത്രമാണ് ഓരോ മലയാളി വിദ്യാര്‍ഥികള്‍ വീതമുള്ളത്.

അധ്യാപകരെല്ലാം മലയാളികളായ ഈ സ്‌കൂളില്‍ 2022ല്‍ നേപ്പാളില്‍ നിന്നുള്ള ഒരു കുട്ടിയും പഠിച്ചിരുന്നതായി പ്രധാന അധ്യാപകന്‍ ബെന്നി ജോസഫ് ഓര്‍ക്കുന്നു. നാട്ടില്‍ പോയ ചില കുട്ടികള്‍ കൂടി മടങ്ങിയെത്താനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടനാണ് സ്‌കൂളിലെ ഈ വര്‍ഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.

 

In a unique scenario, all students enrolled in the first and second standards of Pallilankara Govt. LP School in Kalamassery are children of migrant workers, with only two local Malayalam students in the entire school.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  2 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  2 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  2 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  2 days ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  2 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  2 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  2 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  2 days ago