തമിഴ്‌നാട് സ്വദേശിയുടെ കട വ്യാപാരികള്‍ പൂട്ടിപ്പിച്ചു; രാത്രിയോടെ ഒത്തുചേര്‍ന്ന് തുറപ്പിച്ച് നാദാപുരത്തുകാര്‍
നാദാപുരം: ഇത സംസ്ഥാനക്കാരനായ കച്ചവടക്കാരന് നേരെ വ്യാപാരി സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമത്തിനെതിരെ മാതൃകാപരമായ പ്രതിരോധവുമായി നാദാപുരത്തെ ജനങ്ങള്‍. തമിഴ്‌നാട് സ്വദേശി നടത്തുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വിപണന കേന്ദ്രമാണ് പകല്‍ സമയത്ത് ചില വ്യാപാരികള്‍ ഇടപെട്ട് നിര്‍ബന്ധപൂര്‍വം അടപ്പിച്ചത്. എന്നാല്‍, ഈ അനീതിയോട് പൊരുതാന്‍ നാട്ടുകാര്‍ ഒന്നിച്ച് രംഗത്തിറങ്ങുകയായിരുന്നു.
വ്യാപാരികള്‍ ഭീഷണിപ്പെടുത്തി പൂട്ടിച്ച കട, രാത്രിയോടെ നാട്ടുകാര്‍ മുന്‍കൈയെടുത്ത് വീണ്ടും തുറപ്പിച്ചു. തങ്ങളുടെ നാട്ടില്‍ ജീവിക്കാന്‍ മാര്‍ഗം തേടിയെത്തിയ തമിഴ്‌നാട് സ്വദേശിക്ക് എല്ലാവിധ സുരക്ഷയും പിന്തുണയും നല്‍കുമെന്നും പ്രദേശവാസികള്‍ ഉറപ്പുനല്‍കി. വ്യാപാരികളുടെ ഏകപക്ഷീയമായ നടപടിക്കെതിരെ പൊതുജനം ഒന്നടങ്കം രംഗത്തിറങ്ങിയത് വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്.
പ്രവാസികള്‍ ഏറെയുള്ള നാദാപുരത്ത് നിന്ന് ഇങ്ങനെയൊരു വാര്‍ത്ത പുറത്തുവന്നത് സോഷ്യല്‍ മീഡിയയിലും വലിയ അഭിനന്ദനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. മുമ്പൊരു വിഡിയോ കണ്ട് ആശങ്കപ്പെട്ടിരുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍, ഈ മനുഷ്യത്വപരമായ ഇടപെടലില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തി.
മറുനാട്ടില്‍ പോയി അധ്വാനിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ജന്മനാടായ നാദാപുരത്ത്, മറ്റൊരു നാട്ടുകാരനോട് കാണിച്ച ക്രൂരതയ്ക്ക് നാട്ടുകാര്‍ തന്നെ മറുപടി നല്‍കിയത് വലിയ ആശ്വാസമായെന്ന് പലരും കുറിച്ചു. അതേസമയം, വിഷയത്തില്‍ വ്യാപാരികളുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
Local residents of Nadapuram set a heartwarming example by coming together to reopen a shop owned by a Tamil Nadu native, which had been forcibly shut down by local merchants during the day.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."