കാഫിർ സ്ക്രീൻഷോട്ട് കേസ്: അന്വേഷണ സംഘത്തിൽ സിപിഎം അനുകൂലികളായ പൊലിസ് ഉദ്യോഗസ്ഥരെന്ന് പരാതി; ആദ്യ യോഗം ഇന്ന് വടകരയിൽ
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനെതിരെ (SIT) വ്യാപക ആക്ഷേപം. സംഘത്തിൽ ഭൂരിഭാഗവും സിപിഎം അനുകൂലികളായ പൊലിസ് ഉദ്യോഗസ്ഥരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് പ്രധാന പരാതി.
അന്വേഷണ സംഘത്തിലെ അംഗമായ വടകര സിഐ ദിനേശ് എ.വി സിപിഎം സഹയാത്രികനാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ചാനിയംകടവിൽ ലീഗ് പ്രവർത്തകന്റെ വീട്ടിൽ അതിക്രമം നടത്തിയെന്ന പരാതി നേരിടുന്ന എസ്ഐ രഞ്ജിത്തും നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. പൊലിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സുധീഷ് വള്ള്യാട്ട് ഉൾപ്പെടെ സിഐടിയിലെ ഭൂരിഭാഗം പേരും ഇടത് സഹയാത്രികരാണെന്നാണ് ഉയരുന്ന വിമർശനം.
കോഴിക്കോട് റൂറൽ എസ്പി മനഃപൂർവം സിപിഎം സഹയാത്രികരെ അന്വേഷണ സംഘത്തിൽ കുത്തിനിറച്ചിരിക്കുകയാണ്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണിത്." എന്ന് യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിൽ പറഞ്ഞു. ഇതുസംബന്ധിച്ച് യൂത്ത് കോൺഗ്രസ് - യൂത്ത് ലീഗ് നേതാക്കൾ യുഡിഎഫ് നേതൃത്വത്തിന് ഔദ്യോഗികമായി പരാതി കൈമാറിയിട്ടുണ്ട്.
അതിനിടെ, കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന് നടക്കും. രാവിലെ 10 മണിക്ക് വടകര റൂറൽ എസ്പി ഓഫീസിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. കോഴിക്കോട് റൂറൽ എസ്പി ഫറാഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മനോഹരൻ എന്നിവരുൾപ്പെടെയുള്ള അന്വേഷണ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. കേസിന്റെ നിലവിലെ പുരോഗതി വിലയിരുത്തുന്ന സംഘം, വരുംദിവസങ്ങളിലെ തുടർനടപടികൾക്കും അന്വേഷണ രീതികൾക്കും ഇന്ന് രൂപം നൽകും.
A controversy has erupted regarding the "Kaffir screenshot" investigation in Vadakara, Kerala. A formal complaint has been filed alleging that the police team leading the probe consists of officers who are strong supporters of the CPI(M) political party, raising concerns about the impartiality of the investigation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."