കൊല്ലത്ത് മുസ്‍ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നിഷേധിച്ചു; പ്രധാന അധ്യാപികയ്‌ക്കെതിരേ പരാതി
കൊല്ലം: കൊല്ലത്ത് മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് എയ്ഡഡ് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിച്ചുവെന്ന് പരാതി. ശാസ്താംകോട്ടയിലെ ഡോ. സി.ടി. ഈപ്പന്‍ മെമ്മോറിയല്‍ ആര്‍.എച്ച്.എസ് സ്‌കൂളിലെ പ്രധാന അധ്യാപികയ്‌ക്കെതിരേയാണ് പരാതി.
വെള്ള വസ്ത്രവും തലപ്പാവും ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് പ്രധാന അധ്യാപിക അറിയിച്ചതായി രക്ഷിതാക്കള്‍ വ്യക്തമാക്കി.
ചക്കുവള്ളിയിലെ ദര്‍സില്‍ നിന്ന് ഉള്‍പ്പെടെ എത്തിയ ഏകദേശം 30 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതായി പറയുന്നു.
വിഷയത്തില്‍ അധ്യാപകരും പി.ടി.എ ഭാരവാഹികളും ഇടപെട്ടിട്ടും കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. സ്‌കൂള്‍ മാനേജ്‌മെന്റിനും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നതോടെ സ്‌കൂളിലെ പാര്‍ട്ട് ടൈം അധ്യാപകരുടെ ജോലി നഷ്ടമാകും. പ്രധാന അധ്യാപിക മുന്‍പും സമാന രീതിയില്‍ പെരുമാറിട്ടുണ്ടെന്ന് ചില അധ്യാപകര്‍ അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ സ്‌കൂളിന് മുന്നില്‍ പ്രതിഷേധം നടത്തി.
അതേസമയം, പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍ വ്യക്തമാക്കി. വിദ്യാഭ്യാസം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിഷയത്തില്‍ ആവശ്യമായ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."