HOME
DETAILS

"ധാർമികത മുറുകെപ്പിടിച്ച് പുതിയ കാലത്തെ തൊഴിൽ സാധ്യതകൾ കണ്ടെത്തണം": സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി 

  
Web Desk
June 08, 2026 | 1:00 PM

kdmf riyadh merit event 2026 koduvally education awards

കൊടുവള്ളി: സാങ്കേതിക പുരോഗതി അതിവേഗം മുന്നേറുന്ന ഈ കാലത്ത്, ധാർമികതയും മാനവിക മൂല്യങ്ങളും മുറുകെപ്പിടിക്കാൻ വിദ്യാർഥികൾ തയാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി. മദ്റസ പൊതു പരീക്ഷകൾ ഉൾപ്പെടെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കായി “അച്ചീവ്മെൻ്റസ് ആർ റെക്കഗനൈസ്ഡ്” എന്ന പ്രമേയത്തിൽ കൊടുവള്ളി ദാറുൽ അസ്ഹർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കെ.ഡി.എം.എഫ് റിയാദ് വിദ്യാഭ്യാസ പുരസ്കാര വിതരണം "മെറിറ്റ് ഇവന്റ് 26" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപരിപഠന കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ ജോലിസാധ്യതകൾ കൃത്യമായി മനസ്സിലാക്കണം. രക്ഷിതാക്കളുടെ താല്പര്യങ്ങൾ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി. കെ.ഡി.എം.എഫ് മുഖ്യ രക്ഷാധികാരി മുസ്തഫ ബാഖവി അധ്യക്ഷത വഹിച്ചു.

2026-06-0821:06:37.suprabhaatham-news.png
 
 

സമസ്തയോട് ചേർന്ന് പ്രവർത്തിക്കുന്നതും സാമൂഹിക-വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ മികച്ചതും മാതൃകാപരവുമായ സേവനങ്ങൾ നടത്തുന്ന സംഘടനയാണ് കെ.ഡി.എം.എഫ് എന്നും, സംഘടനയുടെ പ്രവർത്തനങ്ങൾ എല്ലാ കാലത്തും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. കൊടുവള്ളി എം.എൽ.എ, പി. കെ ഫിറോസ് ചടങ്ങിൽ മുഖ്യാതിഥിയായി. വിദ്യാർഥികളെ ആദരിക്കുന്നതും ചേർത്തുപിടിക്കുന്നതും, സമൂഹത്തിന്റെ കൂടെ ആവശ്യമാണ്. ആയതിനാൽ ഇത്തരം പ്രവർത്തനങ്ങൾ നിലനിർത്തേണ്ടതും പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. വിപുലമായ ജനപങ്കാളിത്തവും മാതൃകാപരമായ സംഘാടനവും കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ ബഷീർ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളും വിദ്യാർഥികളുടെ വ്യക്തിത്വ രൂപീകരണത്തിൽ സമൂഹത്തിന്റെയും കുടുംബത്തിന്റെയും പങ്കും അദ്ദേഹം വിശദീകരിച്ചു. അബ്ദുല്ല ബാഖവി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. കെ.ഡി.എം.എഫ് റിയാദ് ഓർഗനൈസിങ് സെക്രട്ടറി ജുനൈദ് മാവൂർ ആമുഖ പ്രഭാഷണവും, വൈസ് പ്രസിഡന്റ് ഷമീജ് പതിമംഗലം 'മെരിറ്റ് ഇവന്റ് 26'നെക്കുറിച്ച് വിശദീകരണവും നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഒ. പി അഷ്‌റഫ്‌, ജില്ലാ സെക്രട്ടറി റാഷിദ്‌ കാക്കുനി എന്നിവർ അനുമോദന പ്രസംഗം നടത്തി.

വിദ്യാർഥികൾക്കുള്ള ഉപഹാരം പി.കെ ഫിറോസ് എം.എൽ.എ നൽകുന്നു

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, സമദ് പെരുമുഖം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർഥികളെ സമൂഹത്തിന് മുന്നിൽ ആദരിക്കുകയും അവരുടെ നേട്ടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇത്തരം പരിപാടികൾ പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്നതായി ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കെ.ഡി.എം.എഫ് സംഘടിപ്പിച്ച ‘മെറിറ്റ് ഇവന്റ് 26’ വിദ്യാഭ്യാസ മികവിനെയും സാമൂഹിക പ്രതിബദ്ധതയെയും ഒരുപോലെ ഉയർത്തിക്കാട്ടുന്ന വേദിയായി മാറി. മുസ്തഫ ഹുദവി കൊടുവള്ളി, അബ്ദുൽ മജീദ് ദാരിമി, സിദ്ദിഖ് ഫൈസി, മുഹമ്മദ്‌ കായണ്ണ, മുഹ്സിൻ മുസ്‌ലിയാർ, ഷറഫുദ്ദീൻ കൊട്ടാരക്കോത്ത് തുടങ്ങിയവർ സംബന്ധിച്ചു. അഷ്‌റഫ്‌ കൊടുവള്ളി, ശരീഫ് കട്ടിപ്പാറ, അബ്ദുസ്സലാം കളരാന്തിരി, ശാഫി അസ്‌ലമി, സഫറുല്ല കൊയിലാണ്ടി, സഫറുല്ല കൂളിമാട്, മുഹമ്മദ്‌ ശാഫി, നിസാർ മടവൂർ, നിഷാദ്, നൗഷാദ്, അബ്ദുറഹ്മാൻ, അബൂബക്കർ പി.എം, ഇസ്മായിൽ പന്നൂർ, സലീം പുറായിൽ, മുജീബ് റഹ്മാൻ മടപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി. വനിതാ കോർഡിനേറ്റർമാരായ സുബു അബ്ദുസ്സലാം, റഷീദ ശരീഫ്, റഹീമ ശാഫി, ഷാനിബ ചാലിക്കര, നുസൈബ മടവൂർ, ഹബീബ ജുനൈദ്, സുനീറ അബ്ദുസമദ് തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു. നാറ്റീവ് വിങ് കൺവീനർ ശരീഫ് തലപ്പെരുമെണ്ണ സ്വാഗതവും ഷാഫി അസ്ലമി നന്ദിയും പറഞ്ഞു.

SKSSF State VP Sayyid Mubashir Thangal Jamallullaili inaugurates KDMF Riyadh's "Merit Event 26" education awards in Koduvally, urging students to uphold morals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  12 hours ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  12 hours ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  13 hours ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  13 hours ago
No Image

കളി തോറ്റു, ഒപ്പം നാണക്കേടിന്റേ റെക്കോർഡും! കടുവകളുടെ മുന്നിൽ അലറിവിളിച്ച ഓസീസിനെ കരയിപ്പിച്ച് ബംഗ്ലാദേശ്

Football
  •  13 hours ago
No Image

പുതിയ ഡിജിറ്റൽ സാമ്പത്തിക സംരംഭങ്ങൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ; ലക്ഷ്യമിടുന്നത് മൂന്ന് ലക്ഷത്തോളം കമ്പനികളുടെ എഐ ശാക്തീകരണവും സ്മാർട്ട് സുരക്ഷയും

uae
  •  13 hours ago
No Image

സമയോചിത ഇടപെടൽ; കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടിലിഴഞ്ഞെത്തിയ കുഞ്ഞിനെ രക്ഷിച്ച ബസ് ജീവനക്കാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ആദരം

Kerala
  •  13 hours ago
No Image

മലപ്പുറം അരീക്കോടിൽ സഹോദരങ്ങളായ വിദ്യാർഥികൾ കുളത്തിൽ മുങ്ങിമരിച്ചു

Kerala
  •  14 hours ago
No Image

വെറും 5 ഗോളുകൾ മാത്രം! ലോകകപ്പിലെ ആ 'മഹാ സിംഹാസനത്തിനായി' ബ്രസീലും ജർമനിയും തമ്മിൽ ത്രില്ലർ പോരാട്ടം; ഇത്തവണ കളി മാറും!

Football
  •  14 hours ago
No Image

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ഒരു കുട്ടിയ്ക്ക് കുത്തേറ്റു

Kerala
  •  14 hours ago