HOME
DETAILS

ഭൂകമ്പത്തിൽ നടുങ്ങി ഫിലിപ്പീൻസ്; മരണം 32 ആയി, ഇരുനൂറിലധികം പേർക്ക് പരുക്ക്

  
Web Desk
June 08, 2026 | 1:09 PM

powerful earthquake hits philippines leaving 32 dead and over 200 injured

മനില: തെക്കൻ ഫിലിപ്പീൻസിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 32 പേർ മരണപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 200-ലധികം ആളുകൾക്ക് പരുക്കേൽക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഭൂകമ്പത്തെത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിച്ചു.

തുറമുഖ നഗരമായ ജനറൽ സാന്റോസിലാണ് ഭൂകമ്പം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെ മാത്രം 10 പേർ മരണപ്പെടുകയും 12 പേരെ കാണാതാവുകയും ചെയ്തതായി സിവിൽ ഡിഫൻസ് ഓഫീസ് വക്താവ് ജൂണി കാസ്റ്റില്ലോ അറിയിച്ചു. കെട്ടിടങ്ങൾ തകർന്നുവീണും മണ്ണിടിച്ചിലിൽ പെട്ടുമാണ് ഭൂരിഭാഗം മരണങ്ങളും സംഭവിച്ചിരിക്കുന്നത്.

ജനറൽ സാന്റോസിലെ ഒരു ഇരുനില സ്കൂൾ കെട്ടിടം പൂർണ്ണമായി തകർന്നു വീണു. അപകടസമയത്ത് വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് വിവരം. ഇവിടെ അധികൃതരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. വേനൽക്കാല അവധിക്ക് ശേഷം സ്കൂളുകൾ തുറന്ന തൊട്ടടുത്ത ദിവസങ്ങളിലാണ് ദുരന്തമുണ്ടായത്.

ഭൂകമ്പ സമയത്ത് അധ്യാപകരും വിദ്യാർഥികളും ക്ലാസ് മുറികളിലെ മേശകൾക്കടിയിൽ അഭയം തേടുന്നതിന്റെയും ഓടി രക്ഷപെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി അയ്യായിരത്തി എണ്ണൂറിലധികം സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കൂടാതെ മേഖലയിലെ സർവകലാശാലകളും വാണിജ്യ സ്ഥാപനങ്ങളും തകർന്ന നിലയിലാണ്.

വിമാന സർവീസുകൾ റദ്ദാക്കി

ഭൂകമ്പത്തെത്തുടർന്ന് ജനറൽ സാന്റോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. വിവിധ വിമാനക്കമ്പനികളുടെ 17 ആഭ്യന്തര സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ജൂൺ 11 വൈകുന്നേരം 6 മണി വരെ സർക്കാർ, സൈനിക, രക്ഷാപ്രവർത്തന വിമാനങ്ങൾക്ക് മാത്രമായിരിക്കും ഇവിടെ ലാൻഡിംഗ് അനുമതി നൽകുകയെന്ന് സിവിൽ ഏവിയേഷൻ അധികൃതർ വ്യക്തമാക്കി.

പ്രഭവകേന്ദ്രം കടലിൽ

ഇന്ന് രാവിലെ 7:37-ഓടെ മിൻഡാനാവോയ്ക്ക് സമീപം കടലിൽ 33 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്. ഭൂകമ്പത്തിന് പിന്നാലെ സമുദ്രത്തിൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ രേഖപ്പെടുത്തിയതായി ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി സ്ഥിരീകരിച്ചു. പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

A powerful earthquake has struck the Philippines, causing widespread panic and severe damage. A



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  4 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  4 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  4 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  4 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  4 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  4 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  4 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  4 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  4 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  4 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  4 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  4 days ago