HOME
DETAILS

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: മലപ്പുറത്ത് പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്; തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

  
Web Desk
June 08, 2026 | 6:11 PM

plus one trial allotment more than half of the students out in malappuram time for corrections until june 10

മലപ്പുറം: സംസ്ഥാനത്ത് പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മലപ്പുറം ജില്ലയിൽ ആശങ്ക. ജില്ലയിൽ അപേക്ഷിച്ച വിദ്യാർഥികളിൽ പകുതിയിലേറെ പേർക്കും ട്രയൽ അലോട്ട്മെന്റിൽ ഇടം നേടാനായില്ല. മറ്റ് ജില്ലകളിൽ നിന്നുള്ള 8,198 പേരുൾപ്പെടെ ആകെ 82,665 വിദ്യാർഥികളാണ് മലപ്പുറം ജില്ലയിൽ നിന്ന് അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ഇതിൽ 40,373 പേർക്ക് മാത്രമാണ് അലോട്ട്മെന്റ് ലഭിച്ചത്. 42,292 അപേക്ഷകർ നിലവിൽ ലിസ്റ്റിന് പുറത്താണ്.

പതിനേഴായിരത്തിലേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു

ഭിന്നശേഷി വിഭാഗത്തിനായുള്ള 410 സീറ്റുകൾ ഉൾപ്പെടെ ആകെ 57,695 സീറ്റുകളാണ് ജില്ലയിലുള്ളത്. ഇതിൽ ജനറൽ വിഭാഗത്തിലെ 26,701 സീറ്റുകളിലും മുസ്‌ലിം വിഭാഗത്തിലെ 2,999 സീറ്റുകളിലും പൂർണമായി അലോട്ട്മെന്റ് നടന്നു കഴിഞ്ഞു.

അതേസമയം, വിവിധ സംവരണ വിഭാഗങ്ങളിലായി 17,322 സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. എസ്.സി, എസ്.ടി വിഭാഗങ്ങളിലും സാമ്പത്തിക പിന്നാക്ക വിഭാഗങ്ങളിലുമാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിവുള്ളത്.

ഒഴിവുള്ള സീറ്റുകളുടെ വിശദവിവരം (ആകെ സീറ്റ് - അലോട്ട്മെന്റ് ലഭിച്ചവർ - ഒഴിവ് എന്ന ക്രമത്തിൽ):

ഈഴവ, തിയ്യ, ബില്ലവ (ETB): 3294 - 3253 - 41

എൽ.സി/ എസ്.ഐ.യു.സി/ ആംഗ്ലോ ഇന്ത്യൻ: 1288 - 48 - 1240

ക്രിസ്ത്യൻ (OBC): 439 - 36 - 403

ഹിന്ദു (OBC): 1288 - 660 - 628

എസ്.സി (SC): 8127 - 4451 - 3676

എസ്.ടി (ST): 5357 - 202 - 5155

ഭിന്നശേഷിക്കാർ: 1058 - 604 - 454

ബ്ലൈൻഡ്: 281 - 24 - 257

ധീവര: 849 - 15 - 834

വിശ്വകർമ: 849 - 838 - 11

കുശവൻ അനുബന്ധ വിഭാഗങ്ങൾ: 439 - 87 - 352

കുടുംബി: 439 - 0 - 439

സാമ്പത്തിക പിന്നാക്കക്കാർ (EWS): 4287 - 455 - 3832

തിരുത്തലുകൾക്ക് ജൂൺ 10 വരെ സമയം

ട്രയൽ അലോട്ട്മെന്റ് എന്നത് അപേക്ഷകർക്ക് സീറ്റ് ലഭിക്കാനുള്ള സാധ്യത മാത്രമാണ് സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകർക്ക് തങ്ങളുടെ ഓപ്ഷനുകളിൽ തിരുത്തലുകൾ വരുത്താം.

ജൂൺ 10-ന് വൈകീട്ട് 5 മണി വരെയാണ് തിരുത്തലുകൾ വരുത്താൻ സമയം അനുവദിച്ചിട്ടുള്ളത്. അപേക്ഷകർക്ക് കാൻഡിഡേറ്റ് ലോഗിനിലെ 'Edit Application' എന്ന ലിങ്ക് വഴി ആവശ്യമായ മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ വരുത്തി അഞ്ചുമണിക്ക് മുൻപായി ഫൈനൽ കൺഫർമേഷൻ നൽകേണ്ടതാണ്.

മുമ്പ് ജൂൺ 3-നകം ഫൈനൽ കൺഫർമേഷൻ നൽകാൻ സാധിക്കാത്തവർക്കും ഈ ഘട്ടത്തിൽ അപേക്ഷ സമർപ്പണം പൂർത്തിയാക്കാൻ അവസരമുണ്ട്. പ്രവേശനത്തിനായുള്ള ഒന്നാം അലോട്ട്മെന്റ് ജൂൺ 15-ന് പ്രസിദ്ധീകരിക്കും.

 

The results of the Plus One (Class 11) trial allotment in Kerala have been released, revealing a severe shortage of higher secondary seats in the Malappuram district.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  8 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  8 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  8 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  8 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  8 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  8 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  8 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  8 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  8 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  8 days ago