HOME
DETAILS

5 വർഷത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 36,000 പേർ; കൂടുതലും പുരുഷന്മാർ; 595 കുട്ടികളും

  
Web Desk
June 10, 2026 | 2:15 AM

increase in the suicide rate in kerala

തൃശൂർ: സംസ്ഥാനത്ത് ആത്മഹത്യാനിരക്കിൽ വർധന. പുരുഷന്മാരാണ് ജീവനൊടുക്കിയതിൽ കൂടുതലും. 2021 മുതൽ 2025 വരെ 36,212 പേർ ആത്മഹത്യ ചെയ്തതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കിൽ പറയുന്നു. 21,476 പുരുഷന്മാരും 5,585 സ്ത്രീകളും 595 കുട്ടികളുമാണ് ആത്മഹത്യ ചെയ്തത്. ചില  പൊലിസ് സ്‌റ്റേഷനുകളിൽ നിന്ന് ആത്മഹത്യകളുടെ വേർതിരിച്ച കണക്കു ലഭിച്ചിട്ടില്ല. 

സാമ്പത്തിക പ്രതിസന്ധി, കുടുംബപ്രശ്‌നങ്ങൾ, ലഹരി ഉപയോഗം, അന്ധവിശ്വാസങ്ങൾ, മാനസിക സമ്മർദം, മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എന്നിവയാണ് പ്രധാന കാരണങ്ങൾ. ആത്മഹത്യകളുടെ കാരണം കണ്ടറിഞ്ഞ് ആവശ്യമായ ബോധവൽക്കരണം നടത്താൻ അടിയന്തരനടപടിയെടുക്കണമെന്ന് വിവരം ശേഖരിച്ച കെ.പി.സി.സി സെക്രട്ടറിയും യു.ഡി.എഫ് മുൻ സ്ഥാനാർഥിയുമായ അഡ്വ. ഷാജി കോടങ്കണ്ടത്ത് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 

485 സ്‌റ്റേഷനുകളിലേക്കാണ് അപേക്ഷ നൽകിയതെങ്കിലും 365 സ്റ്റേഷനുകളിലെ വിവരങ്ങളാണ് ലഭ്യമായത്. 120 സ്റ്റേഷനുകളിൽ നിന്ന് വിവരങ്ങൾ ലഭിച്ചില്ല. ഇതിൽ അപ്പീൽ നൽകിയിട്ടുണ്ട്. അവിടെ നിന്നുള്ള കണക്കുകൾ കൂടിയാകുമ്പോൾ എണ്ണം കൂടും. ചില കേസുകളിൽ മരണകാരണം രേഖപ്പെടുത്തിയിട്ടില്ല. ഇതും ഗൗരവമായെടുക്കണം. 37 സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് അന്വേഷണം നടത്തണമെന്ന മറുപടിയാണ് കിട്ടിയത്. കൂടുതൽ ആത്മഹത്യാ മരണം തിരുവനന്തപുരത്തും കുറവ് കാസർകോട്ടുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വധശ്രമക്കേസില്‍ ബിജെപി കൗണ്‍സിലര്‍ പിടിയില്‍; അറസ്റ്റിനിടെ പൊലിസിനെ ആക്രമിച്ച് ബിജെപി പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

മഴയ്ക്ക് താല്‍ക്കാലിക ശമനം; മുന്നറിയിപ്പ് അഞ്ച് ജില്ലകള്‍ക്ക് മാത്രം; ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് 

Kerala
  •  5 hours ago
No Image

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള 'ആർട്ടെമിസ് 3' ദൗത്യസംഘത്തെ പ്രഖ്യാപിച്ച് നാസ; ചരിത്ര ദൗത്യം 2027-ൽ, ഇത്തവണ വനിതകളില്ല!

International
  •  12 hours ago
No Image

സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണി, പിന്നാലെ 'ആത്മഹത്യാ നാടകം'! വ്യവസായിയിൽ നിന്ന് 2.77 കോടി തട്ടിയ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും മംഗളൂരുവിൽ അറസ്റ്റിൽ

National
  •  12 hours ago
No Image

തമിഴ്നാട്ടിൽ നിന്ന് ദുബൈയിലേക്ക് ബസ്, ടിക്കറ്റ് നിരക്ക് 10,000 രൂപ!- ആ വൈറൽ ടിക്കറ്റ് എ.ഐ നിർമ്മിതമോ?

National
  •  12 hours ago
No Image

തിരുവല്ലയിലെ വ്യാപക മരംമുറി; കെഎസ്ഇബിക്കെതിരെ കടുത്ത നടപടിയുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

Kerala
  •  13 hours ago
No Image

പിറന്നത് 30 ഗോളുകൾ, ഒരു ഗോൾ പോലും തിരിച്ചടിക്കാനായില്ല! ഒളിമ്പിക് യോഗ്യതയിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച സുഡാന്റെ ചരിത്ര തോൽവി!

Football
  •  13 hours ago
No Image

കത്തുന്ന വേനലിൽ കാറുകൾക്ക് വേണം പ്രത്യേക കരുതൽ; ടയറുകൾ കേടുവരുന്നതിനും ഇന്ധന നഷ്ടത്തിനും കാരണങ്ങൾ ഇതാണ്

uae
  •  14 hours ago
No Image

ദുബൈയിലെ ജുമൈറയിൽ കടൽത്തീരത്തെ റസ്റ്റോറന്റിന് സമീപം ഭീമൻ തിമിംഗല സ്രാവ്; അമ്പരപ്പോടെ ഭക്ഷണം കഴിക്കാനെത്തിയവർ

uae
  •  14 hours ago
No Image

വൺവേ തെറ്റിച്ചുള്ള കെഎസ്ആർടിസിയുടെ അപകടയാത്ര; ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്നും പിരിച്ചുവിട്ടു

Kerala
  •  14 hours ago