സിവിൽ ഐ.ഡിയിൽ ഇനി രക്തഗ്രൂപ്പും; പുതിയ ഇലക്ട്രോണിക് സേവനവുമായി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സിവിൽ ഐ.ഡി വിവരങ്ങളിൽ രക്തഗ്രൂപ്പ് ചേർക്കുന്നതിനുള്ള പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു. ഇതുപ്രകാരം സഹൽ ആപ്പ് വഴിയാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് അവരുടെ രക്തഗ്രൂപ്പ് വിവരങ്ങൾ സിവിൽ ഐ.ഡി ഡാറ്റയിൽ എളുപ്പത്തിലും വേഗത്തിലും ഉൾപ്പെടുത്താൻ കഴിയും.
സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അപകടങ്ങൾ, അടിയന്തര ചികിത്സാ സാഹചര്യങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ രക്തഗ്രൂപ്പ് വിവരങ്ങൾ ഉടൻ ലഭ്യമാകുന്നത് ആരോഗ്യപ്രവർത്തകർക്കും ബന്ധപ്പെട്ട അധികൃതർക്കും വലിയ സഹായമാകുമെന്നാണ് വിലയിരുത്തൽ. സഹൽ ആപ്പിലൂടെ അപേക്ഷ സമർപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്താൽ രക്തഗ്രൂപ്പ് വിവരങ്ങൾ സിവിൽ ഐ.ഡി രേഖകളിൽ ഉൾപ്പെടുത്താൻ സാധിക്കും. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദവും വേഗമേറിയതുമായ സേവനാനുഭവം ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
Kuwait's PACI launches a new electronic service on the Sahel app, allowing users to easily add their blood group to Civil ID data for quick access during medical emergencies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."