കുവൈത്തിൽ വ്യാപക വാഹന പരിശോധന; ഒരാഴ്ചയ്ക്കുള്ളിൽ കണ്ടെത്തിയത് 20,961 ഗതാഗത നിയമലംഘനങ്ങൾ
കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക പരിശോധനകളിൽ 20,961 നിയമലംഘനങ്ങൾ കണ്ടെത്തി. ട്രാഫിക് വിഭാഗവും റെസ്ക്യൂ പൊലിസും ചേർന്ന് വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയുടെ ഫലമായാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. പരിശോധനയ്ക്കിടെ 1,130 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. മെയ് 31 മുതൽ ജൂൺ 6 വരെ റെസ്ക്യൂ പെലിസ് നടത്തിയ പരിശോധനയിൽ 1,173 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. വിവിധ കേസുകളിൽ പ്രതികളായ 21 പേരെയും കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച 12 വാഹനങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. താമസരേഖയില്ലാത്ത 5 പേരും തിരിച്ചറിയൽ രേഖയില്ലാത്ത 9 പേരും പിടിയിലായി.
കൂടാതെ മയക്കുമരുന്ന് കേസുകളിൽ പ്രതികളെന്ന് സംശയിക്കുന്ന 15 പേരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അതേസമയം, ജൂൺ 4 മുതൽ 7 വരെ ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ 19,788 നിയമലംഘനങ്ങൾ കണ്ടെത്തി. 40 പിടികിട്ടാപ്പുള്ളികളെയും 76 താമസനിയമലംഘകരെയും അറസ്റ്റ് ചെയ്തു. ഗുരുതര നിയമലംഘനങ്ങൾക്ക് 23 പേരെ കരുതൽ തടങ്കലിലാക്കി. പ്രായപൂർത്തിയാകാത്ത 13 പേരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. പരിശോധനയുടെ ഭാഗമായി 251 വാഹനങ്ങളും 40 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തു. രാജ്യത്ത് സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Kuwait's Ministry of Interior recorded over 20,900 traffic violations, seized hundreds of vehicles, and arrested dozens of residency and criminal violators during a massive, coordinated security and traffic crackdown across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."