HOME
DETAILS
MAL
കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു
Web Desk
June 11, 2026 | 3:13 AM
കുവൈത്ത് സിറ്റി : കുവൈത്തിൽ ഹൃദയാഘാതം മൂലം മലയാളി പ്രവാസി അന്തരിച്ചു. നൂറനാട് കൊട്ടക്കട്ടുശ്ശേരി സ്വദേശി ബിജു നിവാസിൽ ശ്രീനിഷ് (47) ആണ് മരിച്ചത്. ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ആറ് വർഷമായി കുവൈത്തിലുള്ള ഇദ്ദേഹം യൂസുഫ് അൽ ഗാനിം കമ്പനിയിലെ ജീവനക്കാരനായിരുന്നു.
മകൻ: അഭിനവ്. മൃതദേഹം ഇന്നലെ സബാഹ് ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് കുവൈത്ത് എയർ വേസ് വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."