HOME
DETAILS

എ.ടി.എമ്മുകളില്‍ പണമില്ല; ആസൂത്രിത നീക്കമെന്നു  സംശയം

  
June 11, 2026 | 2:50 AM

no cash in atms suspicion that it is a planned move

തൃശൂര്‍: എ.ടി.എമ്മുകളില്‍ പണക്ഷാമം. ആവശ്യത്തിനു പണം നിറയ്ക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് എ.ടി.എം ഇന്‍ഡസ്ട്രിയുടെ കണക്കനുസരിച്ച് ഏപ്രിലിലെ പണത്തിന്റെ 57 ശതമാനം മാത്രമാണ് എ.ടി.എമ്മുകളില്‍ എത്തിയത്. 
രാജ്യത്തും സമാന അവസ്ഥയാണ്. പ്രതിമാസം 2.5 ലക്ഷം കോടി രൂപ വരെയാണ് എ.ടി.എമ്മുകള്‍ വഴി പിന്‍വലിക്കുന്നത്. ഇന്ത്യയിൽ 2.51ലക്ഷം എ.ടി.എമ്മുകളാണുള്ളത്. മുന്‍വര്‍ഷം ഇത് 2.53 ലക്ഷമായിരുന്നു. ലാഭകരമല്ലാത്ത എ.ടി.എമ്മുകള്‍ നിര്‍ത്തലാക്കുകയാണ്. ഇതിനിടെയാണ് കറന്‍സി ലഭ്യത കുറഞ്ഞത്.  പ്രധാനനഗരങ്ങളില്‍ പോലും എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. 

ഓപ്പറേറ്റര്‍മാര്‍ക്ക് ആവശ്യത്തിന് പണം ബാങ്കുകളില്‍ നിന്നു ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. ചെറുനഗരങ്ങള്‍, ഗ്രാമീണമേഖലകള്‍ എന്നിവിടങ്ങളിലാണ് ഇതു കൂടുതല്‍ ബാധിക്കുന്നത്. പണ ലഭ്യതക്കുറവല്ല മറിച്ച് എ.ടി.എമ്മുകളില്‍ പണം എത്തിക്കുന്നതിലെ സാങ്കേതിക തടസം മൂലമാണ് പ്രതിസന്ധിയെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ഡിജിറ്റല്‍ പണത്തിലേക്കു ജനങ്ങളെ മാറ്റുന്നതിനുള്ള നീക്കമാണ് ഇതിനു പുറകിലെന്നു ബാങ്കിങ് വിദഗ്ധര്‍ കരുതുന്നു. സംസ്ഥാനത്ത് 40 വന്‍കിട, ചെറുകിട ബാങ്കുകള്‍ക്കായി 9500 ല്‍ അധികം എ.ടി.എം മെഷിന്‍ കൗണ്ടറുകളാണുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊട്ടിയൂരില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; 11 പേര്‍ക്ക് പരുക്ക്

Kerala
  •  43 minutes ago
No Image

ഒടുവില്‍ എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സി.പി.എം; ചുമതല പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക്

Kerala
  •  an hour ago
No Image

കൊല്ലം-തേനി എൻ.എച്ച്-183 വികസനത്തിന് ₹1,663.15 കോടി രൂപയുടെ ഭരണ-സാങ്കേതിക അനുമതി; കൊടിക്കുന്നിൽ സുരേഷ് എം.പി.

Kerala
  •  an hour ago
No Image

ഇറാന്റെ രണ്ട് കുടിവെള്ള സ്രോതസ്സുകള്‍ പൂര്‍ണമായും തകര്‍ത്ത് യു.എസ്; പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തില്‍

International
  •  an hour ago
No Image

കൊല്ലത്തും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ ചികിത്സയില്‍

Kerala
  •  an hour ago
No Image

സര്‍ക്കാര്‍ സ്‌കൂള്‍ കവാടത്തില്‍ സി.പി.എം പാര്‍ട്ടി പേര്; വിവാദമായപ്പോള്‍ നീക്കി

Kerala
  •  an hour ago
No Image

ഒറിജിനലിനെ വെല്ലുന്ന വ്യാജ തിരിച്ചറിയ്യല്‍ രേഖകള്‍; കേരളത്തിലെ മേല്‍വിലാസത്തില്‍ ആയിരക്കണക്കിന് ബംഗ്ലാദേശികള്‍

Kerala
  •  2 hours ago
No Image

കോക്രോച്ച് പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു; പ്രതികാര നടപടിയെന്ന് വിമര്‍ശനം 

National
  •  2 hours ago
No Image

ഉത്തരാണ്ഡില്‍ ജാതിക്കൊല; പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലി ക്രൂരമര്‍ദ്ദനം; കാലില്‍ ഇരുമ്പ് ആണി അടിച്ചുകയറ്റി

National
  •  2 hours ago
No Image

വീണ്ടും ജാഗ്രതയുടെ നാളുകള്‍; എന്താണ് നിപ വൈറസ്, പകരുന്നതെങ്ങനെ? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇതെല്ലാം

Kerala
  •  2 hours ago