HOME
DETAILS

സഊദിയിലെ കിങ് സൽമാൻ പാർക്കിൽ അത്യാധുനിക ഓപറേഷൻസ് ആൻഡ് മെയിന്റനൻസ് കെട്ടിടം സജ്ജമായി

  
June 11, 2026 | 1:46 PM

king salman park operations building completed

റിയാദ്: ലോകത്തിലെ ഏറ്റവും വലിയ നഗര പാർക്കുകളിൽ ഒന്നായ റിയാദിലെ കിങ് സൽമാൻ പാർക്കിന്റെ പ്രധാന കൺട്രോൾ ഓഫിസിന്റെ നിർമ്മാണം പൂർത്തിയായി. സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാ​ഗമാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. 17.2 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കിങ് സൽമാൻ പാർക്കിൽ നിരവധി സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സാംസ്കാരികം, വിനോദം, കായികം, വാണിജ്യം, താമസം തുടങ്ങിയ എല്ലാ മേഖലകളിലും സൗകര്യങ്ങൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പാർക്കിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള അത്യാധുനിക ഡാറ്റാ സെന്റർ ഇവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷ, പരിപാടികൾ, ഗതാഗതം, പരിസ്ഥിതി സംവിധാനങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനായി നാല് പ്രത്യേക കൺട്രോൾ റൂമുകൾ ഇവിടെ പ്രവർത്തിക്കും.

ഓപറേഷൻസ്, മെയിന്റനൻസ് വിഭാഗങ്ങളിലെ 350ലധികം ജീവനക്കാർക്കുള്ള ഓഫിസുകൾ, 1,700 ചതുരശ്ര മീറ്ററിലെ വർക്ക്‌ഷോപ്പുകൾ, 2,200 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള വെയർഹൗസ്, ലോജിസ്റ്റിക്സ് സെന്റർ എന്നിവയും ഇവിടത്തെ പ്രധാന പ്രത്യേകതകളാണ്. ഭാവിയിലെ ആവശ്യങ്ങൾക്കും വിപുലീകരണങ്ങൾക്കുമായി 4,000 ചതുരശ്ര മീറ്ററോളം വരുന്ന ഫ്ലെക്സിബിൾ സ്പേസും ഇവിടെ മാറ്റിവച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹാർദവും ആധുനിക സാങ്കേതികവിദ്യയും കോർത്തിണക്കിയാണ് ഈ പുതിയ ഫെസിലിറ്റിയെന്ന് അധികൃതർ വ്യക്തമാക്കി.

Riyadh's King Salman Park launches its main digital hub and control rooms, featuring advanced tech and sustainable design across 35,000 sqm.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്താംബൂളിൽ നിന്ന് അഞ്ച് രാജ്യങ്ങൾ വഴി ഒമാനിലേക്ക് റെയിൽവേ; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കുന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ

Saudi-arabia
  •  17 hours ago
No Image

അവസാനനൃത്തം ആര്‍ക്ക് ? മെസ്സിക്കോ, റോണോയ്‌ക്കോ... യുവക്കരുത്തരും പട്ടികയില്‍ 

Football
  •  17 hours ago
No Image

ആ കറുത്ത ചരിത്രം നമ്മൾ തിരുത്തും; 94 വർഷത്തെ ശാപം തകർക്കാൻ മെക്സിക്കോ ലോകകപ്പ് ഉദ്ഘാടന മത്സരത്തിനിങ്ങുന്നു

Football
  •  17 hours ago
No Image

പാലക്കാട് ജില്ലാ ജയിലിനുള്ളിൽ കൈയാങ്കളി; ജാമ്യം ലഭിച്ച യുവതിയെ ഇറക്കാനെത്തിയ വനിതാ അഭിഭാഷകയ്ക്ക് മർദ്ദനമേറ്റെന്ന് പരാതി

Kerala
  •  18 hours ago
No Image

ഖാർഗ് ദ്വീപ് തകർക്കുമെന്ന് ട്രംപ്; പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്നു, കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

International
  •  18 hours ago
No Image

യുഎഇയിൽ സ്കൂൾ പരീക്ഷകൾക്ക് മുന്നോടിയായി കർശന നിയന്ത്രണം; ആഘോഷങ്ങൾക്ക് വിലക്ക്

uae
  •  18 hours ago
No Image

അപൂർവങ്ങളിൽ അപൂർവം ഈ 'മെസി മാജിക്'; ഈ ചരിത്ര റെക്കോർഡിൽ 13 ഇതിഹാസങ്ങൾ മാത്രം!

Football
  •  18 hours ago
No Image

വാഹന ഉടമകൾക്ക് വലിയ ആശ്വാസം: ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഇനി 50 വർഷത്തിലൊരിക്കൽ മാത്രം; നിർണായക പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്രം

National
  •  19 hours ago
No Image

കളി തോറ്റു, ഒപ്പം നാണക്കേടിന്റേ റെക്കോർഡും! കടുവകളുടെ മുന്നിൽ അലറിവിളിച്ച ഓസീസിനെ കരയിപ്പിച്ച് ബംഗ്ലാദേശ്

Football
  •  19 hours ago
No Image

പുതിയ ഡിജിറ്റൽ സാമ്പത്തിക സംരംഭങ്ങൾക്ക് അംഗീകാരം നൽകി ശൈഖ് ഹംദാൻ; ലക്ഷ്യമിടുന്നത് മൂന്ന് ലക്ഷത്തോളം കമ്പനികളുടെ എഐ ശാക്തീകരണവും സ്മാർട്ട് സുരക്ഷയും

uae
  •  19 hours ago