HOME
DETAILS

ലബനാനിൽ നിന്നുള്ള ഇറക്കുമതി വിലക്ക് നീക്കി സഊദി അറേബ്യ; നിർണായക ഉത്തരവുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

  
June 11, 2026 | 11:56 AM

saudi lifts lebanon import ban

റിയാദ്: ലബനാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതി പുനഃരാരംഭിക്കാൻ ഉത്തരവിട്ട് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ലബനാൻ പ്രസിഡന്റ് ജോസഫ് ഔൺ, പ്രധാനമന്ത്രി നവാഫ് സലാം എന്നിവരുടെ നേരിട്ടുള്ള അഭ്യർഥന പ്രകാരമാണ് നടപടി. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ സ്വീകരിച്ചിരിക്കുന്ന ഉഭയകക്ഷി, സഹകരണ നലപാടാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ലബനാൻ പ്രധാനമന്ത്രി നവാഫ് സലാമുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലായിരുന്നു തീരുമാനം അറിയിച്ചത്. ലബനാന്റെ പരമാധികാരത്തിന് സഊദി പൂർണ പിന്തുണ പ്രഖ്യാപിച്ചു. 

സഊദിയുടെ ഈ തീരുമാനത്തെ ലബനാൻ ഭരണകൂടവും ഹാർദ്ദവമായി സ്വാഗതം ചെയ്തു. രാജകുമാരന്റെ ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ പ്രതിഫലനമാണെന്ന് പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു. 
സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ലബനാന് ഈ തീരുമാനം വലിയ സഹായമാകുമെന്നും ഉത്പാദകർക്കും കയറ്റുമതിക്കാർക്കും ഇത് പുതിയ ജീവൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളിൽ സഊദിയുമായി ചേർന്ന് പ്രവർത്തിക്കാനും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കാനും ലബനാൻ സർക്കാർ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Saudi Arabia resumes imports from Lebanon following directives from Crown Prince Mohammed bin Salman, boosting the Lebanese economy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ പ്രതിരോധം: കോഴിക്കോട്  മൃഗസംരക്ഷണ വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

Kerala
  •  an hour ago
No Image

സംസ്ഥാനത്ത് മഴ കനക്കും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  an hour ago
No Image

'ഇനി അധികം സമയം'; നീറ്റ് യുജി 2026 പരീക്ഷാ സമയത്തില്‍ മാറ്റം, 15 മിനിറ്റ് കൂടുതല്‍ ലഭിക്കും

National
  •  2 hours ago
No Image

'ഇവിടേയും കളിയാവേശങ്ങള്‍ നിറഞ്ഞിരുന്നു...' വംശഹത്യാ ശേഷിപ്പുകള്‍ക്കിടയില്‍ ക്രച്ചസുകളിലൂന്നി നിന്ന് ലോകകപ്പ് ആരവങ്ങള്‍ ഓര്‍ത്തെടുക്കുന്നു ഫലസ്തീന്‍...

International
  •  3 hours ago
No Image

കോഴിക്കോടും ഷിഗെല്ല; പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം 

National
  •  4 hours ago
No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  4 hours ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  5 hours ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  6 hours ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  6 hours ago