സലാലയിൽ മലയാളി പ്രവാസി അന്തരിച്ചു
സലാല: ഒമാനിലെ സലാലയിൽ കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. പുത്തൻകുളം മാവില വീട്ടിൽ സുഗുണൻ-പ്രസന്ന ദമ്പതികളുടെ മകൻ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്.
താമസസ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഒരു വർഷമായി ഒക്ടാൽ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നേരത്തെ പി.ഡി.ഒയിൽ ട്രക്ക് ഡ്രൈവറായും പ്രവീൺ ജോലി ചെയ്തിട്ടുണ്ട്. പ്രവീണിന് ഭാര്യയും കുട്ടികളുമുണ്ട്. നിലവിൽ സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
English Summary: Praveen Sugunan (40), a native of Meenambalam, Kollam, passed away in Salalah, Oman, due to a suspected heart attack. He was found deceased in his accommodation. Praveen had been working as a truck driver for the Octal company for the past year and had previous experience working with PDO. He is survived by his wife and children.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."