HOME
DETAILS

പ്രിയദര്‍ശിനി സൗജന്യ യാത്ര ഉദ്ഘാടനത്തിന് അവഗണിച്ചു; മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നല്‍കി കണ്ണൂര്‍ മേയര്‍

  
June 16, 2026 | 11:35 AM

kannur-mayor-complains-to-cm-and-transport-minister-over-exclusion-from-priyadarshini-free-travel-launch

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി വനിതകള്‍ക്കായി ഏര്‍പെടുത്തിയ പ്രിയദര്‍ശിനി സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിനെതിരെ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പി. ഇന്ദിര മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നല്‍കി. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അഭിമാന പദ്ധതിയായിട്ടും അര്‍ഹിക്കുന്ന പരിഗണന വനിതാ മേയറായിട്ട് പോലും കണ്ണൂര്‍ ഡിപ്പോയില്‍ ഉദ്ഘാടനം ഉണ്ടെന്നറിയിച്ചത് ഞായറാഴ്ച രാത്രി മാത്രമാണെന്ന് അവര്‍ പറഞ്ഞു.

ഡെപ്യൂട്ടി മേയര്‍ കെ.പി താഹിറെയും ക്ഷണിച്ചില്ല. കോര്‍പറേഷനെ തീര്‍ത്തും അവഗണിച്ചത് അന്വേഷിക്കണമെന്നും മേയര്‍ പി ഇന്ദിര മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപെട്ടു.

അതേസമയം, സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രപദ്ധതിയായ 'പ്രിയദര്‍ശിനി' വന്‍ഹിറ്റെന്ന് റിപ്പോര്‍ട്ട്. മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. കണക്കനുസരിച്ച് സ്ത്രീ യാത്രികരുടെ എണ്ണത്തില്‍ ലക്ഷങ്ങളുടെ വര്‍ധനവാണ് ഇന്നലെ മാത്രം രേഖപ്പെടുത്തിയത്.

ഇന്നലെ മാത്രം 13,29,938 സ്ത്രീ യാത്രക്കാരാണ് ഓര്‍ഡിനറി ബസുകളെ ആശ്രയിച്ചതെന്നാണ് പുറത്തു വന്ന കണക്ക്. തൊട്ടുമുന്‍പുള്ള തിങ്കളാഴ്ച ഇത് 7,34,693 ആയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഒറ്റദിവസം കൊണ്ട് 5,95,245 വനിതാ യാത്രക്കാരുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണക്കാര്‍ക്കും ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്കും ഈ പദ്ധതി വലിയ ആശ്വാസമായി മാറിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

തിരുവനന്തപുരം തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശനാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. ഇന്ദിരാ ഗ്യാരണ്ടികളുടെ ഭാഗമായി പ്രഖ്യാപിച്ച ചരിത്ര പദ്ധതിയുടെ ആദ്യ 'സീറോ ടിക്കറ്റ്' യാത്രക്കാരായ ഡല്‍വിക്കും അമേയ പ്രസാദിനും മുഖ്യമന്ത്രി കൈമാറി. പരിപാടിയില്‍നിന്ന് സി.പി.എം പ്രതിനിധികള്‍ വിട്ടുനിന്നു. ഉദ്ഘാടനത്തിനു പിന്നാലെ ആദ്യ യാത്രയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍, ഗതാഗത മന്ത്രി സി.പി ജോണ്‍, മന്ത്രി കെ.എ തുളസി, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ഗതാഗത സെക്രട്ടറി ടി.വി അനുപമ എന്നിവര്‍ വനിതാ യാത്രക്കാര്‍ക്കൊപ്പം പങ്കുചേര്‍ന്നു. തമ്പാനൂരില്‍നിന്ന് പെരുമാതുറയിലേക്കായിരുന്നു ഉദ്ഘാടന സര്‍വിസ്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിനു മുന്നില്‍ ഇറങ്ങി. ശേഷം ബസ് സ്ത്രീ യാത്രക്കാരുമായി യാത്ര തുടര്‍ന്നു.

കെ.എസ്.ആര്‍.ടി.സിയിലെ ആദ്യ വനിതാ ഡ്രൈവറായ വി.പി ഷീല വാഹനം നിയന്ത്രിച്ചു. ജയകുമാരിയായിരുന്നു കണ്ടക്ടര്‍. പ്രായഭേദമന്യേ, വരുമാന പരിധികളോ മറ്റ് പ്രത്യേക നിബന്ധനകളോ ഇല്ലാതെ കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പദ്ധതി വഴി ഇനി സൗജന്യമായി യാത്ര ചെയ്യാം. സംസ്ഥാനത്തുടനീളം സര്‍വിസ് നടത്തുന്ന 3,125 ഓര്‍ഡിനറി വിഭാഗം ബസുകളിലാണ് ഒന്നാംഘട്ടത്തില്‍ പദ്ധതി നടപ്പാക്കിയത്. സാധാരണക്കാരായ സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന പദ്ധതി, സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക വളര്‍ച്ചയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

സ്ത്രീകളുടെ സുരക്ഷിതമായ യാത്രയ്ക്കും ശാക്തീകരണത്തിനും ഈ പദ്ധതി വലിയ തോതില്‍ സഹായിക്കുന്നുണ്ട്. എന്നാല്‍, ഈ സൗജന്യ യാത്ര ഗതാഗത വകുപ്പിന് വലിയ സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നലെ മാത്രം സീറോ ടിക്കറ്റ് നല്‍കിയകിലൂടെ 1,59,56,801 രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക ബാധ്യത എങ്ങനെ പരിഹരിക്കും എന്നത് വരും ദിവസങ്ങളില്‍ നിര്‍ണായകമാകും.

 

The Mayor of Kannur has lodged a complaint with the Chief Minister and the Transport Minister, alleging that she was overlooked during the inauguration of the Priyadarshini Free Travel Scheme. The mayor expressed dissatisfaction over not being invited or given due consideration at the official function, raising concerns about protocol and the treatment of elected representatives.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; ഇറാഖി സായുധ ഗ്രൂപ്പുകൾക്കെതിരെ സംയുക്ത പ്രസ്താവനയുമായി യുഎസ് ഉൾപ്പെടെ 80-ലധികം രാജ്യങ്ങൾ

uae
  •  3 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 hours ago
No Image

സ്പാ ജീവനക്കാരിയെ പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമം; അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

യുദ്ധസാഹചര്യങ്ങൾ ഒഴിവാക്കിയത് നയതന്ത്ര മികവിലൂടെ; പരമാധികാരം സംരക്ഷിക്കുന്നതിൽ യുഎഇ മാതൃകയെന്ന് ഡോ. അൻവർ ഗർഗാഷ്

uae
  •  3 hours ago
No Image

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കം; വയോധികന്റെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  4 hours ago
No Image

സൗജന്യയാത്രയുടെ സമയം മാറ്റണമെന്ന് പി.കെ ശ്രീമതി, സമയപരിധിയില്ലല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍, അമളി തിരിച്ചറിഞ്ഞതോടെ ക്ഷമാപണം

Kerala
  •  4 hours ago
No Image

വിനോദസഞ്ചാരിയുടെ കൈ തല്ലിയൊടിച്ചു; വണ്ടിപ്പെരിയാറില്‍ രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

Kerala
  •  4 hours ago
No Image

പ്രണയം നിരസിച്ചു; തിരുവനന്തപുരത്ത് 16കാരിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

Kerala
  •  4 hours ago
No Image

കോഴിക്കോട് വീണ്ടും മലേറിയ; ഇരിങ്ങല്ലൂര്‍ സ്വദേശിയായ 62 കാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  4 hours ago
No Image

സ്ത്രീ സുരക്ഷാ പെന്‍ഷനും, സൗജന്യ കെ.എസ്.ആര്‍.ടി.സി യാത്രയും; ചെര്‍പ്പുളശ്ശേരി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

Kerala
  •  4 hours ago

No Image

ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നവീകരണം; 58 ട്രെയിനുകള്‍ റദ്ദാക്കി, വന്ദേഭാരത് സര്‍വീസുകള്‍ക്കും നിയന്ത്രണം

National
  •  6 hours ago
No Image

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍, അഞ്ച് മരണം; കെ. മുരളീധരന്‍

Kerala
  •  6 hours ago
No Image

'വെള്ളയും നീലയും നിറത്തിലുള്ള ബസ്സെല്ലാം ഓര്‍ഡിനറിയല്ല, ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്'; സിറ്റി ഫാസ്റ്റില്‍ വീണ്ടും വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി

Kerala
  •  7 hours ago
No Image

ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ മുന്‍ സൈനികനെ ആശുപത്രിയില്‍വെച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

National
  •  7 hours ago