HOME
DETAILS

ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം; വ്യാപക നാശനഷ്ടം, പരിഭ്രാന്തരായി ജനങ്ങള്‍

  
Web Desk
June 16, 2026 | 9:14 AM

strong 67 magnitude earthquake hits indonesia causing panic in central sulawesi

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് 
 സെന്‍ട്രല്‍ സുലവേസി പ്രവിശ്യയില്‍ ചൊവ്വാഴ്ച രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.  പ്രാദേശിക സമയം രാവിലെ 11:30 ഓടെയായിരുന്നു പലു നഗരത്തിലും പരിസര പ്രദേശങ്ങളിലും ഭൂചലനം ഉണ്ടായത്. 

പലു നഗരത്തില്‍ നിന്നും ഏകദേശം 42 കിലോമീറ്റര്‍ തെക്കുകിഴക്ക് മാറി, ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് ഇന്തോനേഷ്യന്‍ മെറ്റീരിയോളജി, ക്ലൈമറ്റോളജി ആന്‍ഡ് ജിയോഫിസിക്‌സ് ഏജന്‍സി (BMKG) വ്യക്തമാക്കി.

പലു, സിഗി, ഡോങ്കാല, ടോജോ ഉനാ-ഉനാ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്. ജനങ്ങളില്‍ ഏറെ പരിഭ്രാന്തി ഉയര്‍ത്തുന്നതായിരുന്നു ഭൂചലനം. സെക്കന്‍ഡുകളോളം നീണ്ടുനിന്ന ശക്തമായ കുലുക്കത്തെത്തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കോടി. തുറസ്സായ സ്ഥലങ്ങളില്‍ അഭയം തേടി. മുമ്പുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സുനാമി സാധ്യത മുന്‍നിര്‍ത്തി തീരപ്രദേശങ്ങളില്‍ താമസിക്കുന്ന ചിലര്‍ മുന്‍കരുതലെന്നോണം ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ആശുപത്രികളില്‍ ഐ.വി ഡ്രിപ്പുകള്‍ ഉള്ള രോഗികളെ വരെ പുറത്തേക്ക് ഒഴിപ്പിച്ചു. വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. 

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 2018ല്‍ ഭൂകമ്പവും സുനാമിയും വന്‍ നാശം വിതച്ച പ്രദേശങ്ങളാണ് പലുവും ഡോങ്കാലയും. 

indonesia earthquake, central sulawesi earthquake, jakarta news, palu earthquake, earthquake today, indonesia natural disaster, seismic activity indonesia, tsunami fear, world news, earthquake updates, bmkg indonesia, disaster news, asia earthquake, breaking international news, indonesia latest news



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ നല്‍കാനാവില്ല; പരാതിയുമായി ടോള്‍ പ്ലാസ അധികൃതര്‍

Kerala
  •  3 hours ago
No Image

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ.പി ജയരാജന് തിരിച്ചടി, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

Kerala
  •  4 hours ago
No Image

ബെംഗളൂരു സിറ്റി സ്റ്റേഷനില്‍ നവീകരണം; 58 ട്രെയിനുകള്‍ റദ്ദാക്കി, വന്ദേഭാരത് സര്‍വീസുകള്‍ക്കും നിയന്ത്രണം

National
  •  4 hours ago
No Image

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍, അഞ്ച് മരണം; കെ. മുരളീധരന്‍

Kerala
  •  5 hours ago
No Image

'വെള്ളയും നീലയും നിറത്തിലുള്ള ബസ്സെല്ലാം ഓര്‍ഡിനറിയല്ല, ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്'; സിറ്റി ഫാസ്റ്റില്‍ വീണ്ടും വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി

Kerala
  •  5 hours ago
No Image

ഇന്‍ഷുറന്‍സ് തട്ടിയെടുക്കാന്‍ മുന്‍ സൈനികനെ ആശുപത്രിയില്‍വെച്ച് കൊലപ്പെടുത്തി; ഭാര്യയും കാമുകനും അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

National
  •  5 hours ago
No Image

കരാറുണ്ടാക്കിയത് യു.എസ്; ഗസ്സ, ലബനാന്‍, സിറിയ സൈനിക പിന്മാറ്റമില്ലെന്ന് നെതന്യാഹു; അധിനിവേശം ഇസ്‌റാഈലിന്റെ സുരക്ഷക്കെന്ന് ന്യായീകരണം

International
  •  5 hours ago
No Image

''ദൃഢ'വും 'ഭൂതകാല'വും എന്റെ ചെറുകഥകള്‍'; ഷെയിന്‍ നിഗം സിനിമകള്‍ക്കെതിരെ മോഷണ ആരോപണവുമായി ആര്‍ ശ്രീലേഖ

Kerala
  •  6 hours ago
No Image

ലോക കായികരംഗത്തെ ഭരിക്കുന്ന 100 പേർ; റൊണാൾഡോയ്ക്കും, മെസിക്കുമൊപ്പം പട്ടികയിൽ ഇടംപിടിച്ച് ഇന്ത്യൻ ക്രിക്കറ്റ് വൈസ് ക്യാപ്റ്റൻ

Cricket
  •  6 hours ago
No Image

ചുമക്കുള്ളത് ഉൾപെടെ സിറപ്പുകൾക്ക് ഡോക്ടർമാരുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്രം

National
  •  6 hours ago