HOME
DETAILS

നീറ്റ്: ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി; രാജസ്ഥാനിലെ സീക്കറില്‍, മാസത്തിനിടെ രണ്ടാമത്തെ സംഭവം 

  
Web Desk
June 16, 2026 | 6:33 AM

neet aspirant found dead in rajasthan amid ongoing exam controversy

ജയ്പൂര്‍: നീറ്റില്‍ രാജ്യത്ത് ഒരു വിദ്യാര്‍ഥി കൂടി ജീവനൊടുക്കി. രാജ്യവ്യാപകമായി നീറ്റ് പരീക്ഷാ വിവാദങ്ങള്‍ പുകയുന്നതിനിടെ രാജസ്ഥാനിലെ സീക്കര്‍ ജില്ലയിലാണ് സംഭവം. 22കാരനായ ഉമേഷ് മാലി എന്ന വിദ്യാര്‍ഥിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നീറ്റ്-യുജി പുനഃപരീക്ഷ നടക്കാന്‍ കഷ്ടിച്ച് ഒരാഴ്ച മാത്രമാണ് ബാക്കി നില്‍ക്കുന്നത്. 

നീറ്റ്-യുജി പുനഃപരീക്ഷ നടക്കാന്‍ കഷ്ടിച്ച് ഒരാഴ്ച മാത്രം ജൂണ്‍ 16 ചൊവ്വാഴ്ചയാണ് പുറംലോകമറിയുന്നത്. ജുന്‍ജുനു ജില്ലയിലെ നവല്‍ഗഡ് സ്വദേശിയാണ് ഉമേഷ് മാലി. സീക്കറിലെ പിപ്രാലി റോഡിലുള്ള ഒരു റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലാണ് താമസിച്ചാണ് ഇയാള്‍ പഠിച്ചിരുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷക്കായുള്ള ഉമേഷിന്റെ മൂന്നാമത്തെ ശ്രമമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  അമ്മയും മൂത്ത സഹോദരിയും അനിയനും ഈ ഫ്‌ലാറ്റില്‍ ഉമേഷിനൊപ്പം താമസിക്കുന്നുണ്ട്. 

സംഭവ ദിവസം മാതാവ് നാട്ടില്‍ പോയിരുന്നു. ഉമേഷ് തന്നെയാണ  അമ്മയെ നാട്ടിലെ വീട്ടില്‍ കൊണ്ടുപോയാക്കിയത്. സീക്കറിലെ ഫ്‌ളാറ്റിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജീവനൊടുക്കിയതെന്നാണ് സൂചന. സഹോദരിയും അനിയനുമാണ് ഉമേഷിനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. ഉടന്‍ തന്നെ ഇവര്‍ പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു.  സീക്കറില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണിത്.

സംഭവസ്ഥലത്തുനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇതിലെ ഉള്ളടക്കത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണ്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം ശ്രീ കല്യാണ്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 

മെയ് 3ന് നടത്തിയ നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ജൂണ്‍ 21ലേക്ക് പുനഃപരീക്ഷ നിശ്ചയിച്ചിരിക്കുകയാണ്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് മേഘ്വാള്‍ എന്ന മറ്റൊരു വിദ്യാര്‍ഥി ഇവിടെ ജീവനൊടുക്കിയത്. മെയ് 3ലെ പരീക്ഷ റദ്ദാക്കുകയും ജൂണ്‍ 21ന് പുനഃപരീക്ഷ നടത്തുമെന്നുമുള്ള സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന ദിവസമാണ് പ്രദീപ് ജീവനൊടുക്കിയത്. ഇത്തരം പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുവെന്ന് വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. 


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മര്‍ദ്ദങ്ങളുണ്ടാകുമ്പോള്‍ സുഹൃത്തുക്കളുടെയോ വിദഗ്ദ്ധരുടെയോ സഹായം തേടുക. സഹായത്തിനായി കൗണ്‍സിലിങ് ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം)

a 22 year old neet aspirant was found dead in rajasthan’s sikar district amid continuing controversy over the neet ug re-examination, raising fresh concerns about student mental health and exam pressure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടില്‍ കര്‍ഷക വായ്പാ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 75,000 രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും

National
  •  26 minutes ago
No Image

നിപ; വൈറസ് ഉറവിടം കണ്ടെത്താനായില്ല, കേന്ദ്ര സംഘത്തിന്റെ പരിശോധന അവസാനിച്ചു

Kerala
  •  33 minutes ago
No Image

7,500 പേർക്ക് ജോലി; സാമൂഹിക ക്ഷേമ ഗുണഭോക്താക്കൾക്കായി 'മദാർ' പദ്ധതി പ്രഖ്യാപിച്ച് യുഎഇ

uae
  •  44 minutes ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

ദുബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു

uae
  •  an hour ago
No Image

കോഴിക്കോട് ഗര്‍ഭസ്ഥശിശു മരിച്ചു: ചികിത്സാ പിഴവെന്ന് ആരോപണം, സ്വകാര്യ ആശുപത്രിക്കെതിരേ ബന്ധുക്കള്‍

Kerala
  •  an hour ago
No Image

ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ ഒമ്പതുകാരിക്ക് പുതിയ ജീവിതം; ലാവണ്യയുടെ കഥ പങ്കുവെച്ച് നിത അംബാനി

International
  •  an hour ago
No Image

പ്രിയദര്‍ശിനി സൗജന്യ യാത്ര ഉദ്ഘാടനത്തിന് അവഗണിച്ചു; മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പരാതി നല്‍കി കണ്ണൂര്‍ മേയര്‍

Kerala
  •  an hour ago
No Image

ബറക്ക ആണവനിലയത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം; ഇറാഖി സായുധ ഗ്രൂപ്പുകൾക്കെതിരെ സംയുക്ത പ്രസ്താവനയുമായി യുഎസ് ഉൾപ്പെടെ 80-ലധികം രാജ്യങ്ങൾ

uae
  •  2 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 hours ago