HOME
DETAILS

വിനോദസഞ്ചാരിയുടെ കൈ തല്ലിയൊടിച്ചു; വണ്ടിപ്പെരിയാറില്‍ രണ്ട് ജീപ്പ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

  
Web Desk
June 16, 2026 | 10:26 AM

Two jeep drivers arrested for breaking a tourists hand in Vandiperiyar

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വിനോദസഞ്ചാരിയെ മര്‍ദിച്ച് കൈ ഒടിച്ച സംഭവത്തില്‍ രണ്ട് ജീപ്പ് ഡ്രൈവര്‍മാരെ പൊലിസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശികളും സഹോദരങ്ങളുമായ കലേഷ് കണ്ണന്‍, കാര്‍ത്തിക്ക് കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ പട്ടിക്കാട് സ്വദേശി അനീഷിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കുമളിയിലെ സത്രം മേഖലയിലെ ഓഫ്‌റോഡ് ഡ്രൈവിങ് നടക്കുന്ന സ്ഥലത്തിലൂടെ തൃശൂരില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ ബൈക്കില്‍ യാത്ര ചെയ്തതിനെ തുടര്‍ന്നാണ് തര്‍ക്കം ആരംഭിച്ചത്. ജീപ്പ് ഡ്രൈവര്‍മാരില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തു.

ആദ്യഘട്ടത്തില്‍ പ്രശ്‌നം പരിഹരിച്ച ശേഷം വിനോദസഞ്ചാരികള്‍ താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഇരുപതോളം ജീപ്പ് ഡ്രൈവര്‍മാര്‍ റിസോര്‍ട്ടിലെത്തി ഇവരെ ആക്രമിച്ചതായാണ് പരാതി.

മര്‍ദനത്തിനിടെ അനീഷിന്റെ കൈ ഒടിയുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. റിസോര്‍ട്ട് ജീവനക്കാരാണ് പരിക്കേറ്റ അനീഷിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.

Police arrested two jeep drivers in connection with an incident in Vandiperiyar where a tourist was beaten and his arm was broken. The arrested are Kalesh Kannan and Karthik Kannan, brothers from Kumily. Aneesh, a native of Pattikkad in Thrissur, was seriously injured in the attack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ടെലിഗ്രാം നീക്കം ചെയ്തു; ഇനി ഡൗണ്‍ലോഡ് ചെയ്യാനാവില്ല

Kerala
  •  an hour ago
No Image

പൊലിസ് ജീപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  an hour ago
No Image

പശ്ചിമേഷ്യയില്‍ സമാധാനത്തിന് പുതിയ പ്രതീക്ഷ; യു.എസ്-ഇറാന്‍ സമാധാന ധാരണയെ സ്വാഗതം ചെയ്ത് സുല്‍ത്താന്‍ ഹൈതം

oman
  •  an hour ago
No Image

സ്വകാര്യ ആരോ​ഗ്യ മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ യുഎഇ; പുതിയ നിബന്ധനകൾ പുറത്തിറക്കി

uae
  •  an hour ago
No Image

തോക്കുചൂണ്ടിയുള്ള ഗോളാഘോഷം: വിശദീകരണവുമായി ഇറാന്റെ മൊഹമ്മദ് മൊഹെബി

Football
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കര്‍ഷക വായ്പാ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 75,000 രൂപ വരെയുള്ള വായ്പകള്‍ എഴുതിത്തള്ളും

National
  •  2 hours ago
No Image

നിപ; വൈറസ് ഉറവിടം കണ്ടെത്താനായില്ല, കേന്ദ്ര സംഘത്തിന്റെ പരിശോധന അവസാനിച്ചു

Kerala
  •  2 hours ago
No Image

7,500 പേർക്ക് ജോലി; സാമൂഹിക ക്ഷേമ ഗുണഭോക്താക്കൾക്കായി 'മദാർ' പദ്ധതി പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡി.വൈ.എഫ്.ഐ നേതാവ് ജിതിന്‍ ഭാസ്‌കര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

ദുബൈയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് കുഴഞ്ഞുവീണു മരിച്ചു

uae
  •  2 hours ago