HOME
DETAILS

മരുഭൂമിയിലെ മഞ്ഞുലോകം മുതൽ ബുർജ് ഖലീഫ വരെ: ദുബൈയുടെ ചരിത്രം തിരുത്തിയ 11 വൻകിട പദ്ധതികൾ

  
June 19, 2026 | 12:21 PM

desert snow world to burj khalifa 11 mega projects that transformed dubai

ദുബൈ: "അസാധ്യം" എന്ന വാക്ക് തന്റെ നിഘണ്ടുവിലില്ലെന്ന് ലോകത്തിന് മുന്നിൽ വീണ്ടും വീണ്ടും തെളിയിച്ച നഗരമാണ് ദുബൈ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അടുത്തിടെ തുടക്കം കുറിച്ച 'ദുബൈ-ഇറ്റ്' (Dubai-it) എന്ന തത്ത്വചിന്ത ഈ വിജയഗാഥയുടെ പുതിയ പ്രഖ്യാപനമാണ്. "ഭാവി എന്നത് കാത്തിരിക്കേണ്ട ഒന്നല്ല, മറിച്ച് കെട്ടിപ്പടുക്കേണ്ട ഒന്നാണ്" എന്ന ചിന്താഗതിയാണ് 'ദുബൈ-ഇറ്റ്' മുന്നോട്ട് വെക്കുന്നത്.

ഒരു ചെറിയ തീരദേശ നഗരത്തിൽ നിന്നും ലോകത്തിന്റെ നെറുകയിലേക്ക് ദുബൈയെ നയിച്ച, 'എന്തുകൊണ്ട് പാടില്ല?' എന്ന ചോദ്യത്തിൽ നിന്ന് ജനിച്ച 11 പ്രധാന നാഴികക്കല്ലുകൾ താഴെ പറയുന്നവയാണ്.

1. ക്രീക്കിന്റെ ഡ്രെഡ്ജിംഗ് (1958)

ദുബൈയുടെ ആധുനിക ചരിത്രത്തിന്റെ തുടക്കമായിരുന്നു ഇത്. 1950-കളിൽ ചെളിയും മണ്ണും അടിഞ്ഞ് വലിയ കപ്പലുകൾക്ക് ദുബൈ ക്രീക്കിലേക്ക് വരാൻ കഴിയാത്ത അവസ്ഥയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും, അന്നത്തെ ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം ദശലക്ഷക്കണക്കിന് ദിർഹം ചിലവിട്ട് ക്രീക്ക് ആഴം കൂട്ടാൻ തീരുമാനിച്ചു. ഈ ധീരമായ ചുവടുവെയ്പ്പാണ് ദുബൈയെ ഇന്നത്തെ ആഗോള വ്യാപാര കേന്ദ്രമാക്കി മാറ്റിയത്.

2. ദുബൈ വേൾഡ് ട്രേഡ് സെന്റർ (1979)

നഗരത്തിൽ നിന്ന് ഏറെ അകലെ, വിജനമായ ഒരു പ്രദേശത്ത് 39 നിലകളുള്ള ടവർ നിർമ്മിക്കാൻ ശൈഖ് റാഷിദ് തീരുമാനിച്ചപ്പോൾ പലരും നെറ്റിചുളിച്ചു. എന്നാൽ 1979-ൽ എലിസബത്ത് രാജ്ഞി ഉദ്ഘാടനം ചെയ്ത ഈ കെട്ടിടം 20 വർഷത്തിലേറെ മേഖലയിലെ ഏറ്റവും ഉയരം കൂടിയ ഗോപുരമായി നിലകൊണ്ടു. ഇന്ന് ദുബൈ ബിസിനസ് ഹബ്ബിന്റെ ഹൃദയഭാഗമാണിത്.

3. ജബൽ അലി തുറമുഖം (1979)

ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തുറമുഖമാണിത്. തുടക്കത്തിൽ വെറും 300 പേർ മാത്രം താമസിച്ചിരുന്ന ഒരിടം, ഇന്ന് ലോകത്തെ 150-ലധികം തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന കൂറ്റൻ കപ്പൽചാലാണ്. ഇവിടെയുള്ള ജാഫ്സ ഫ്രീ സോണിൽ ഇന്ന് പതിനൊന്നായിരത്തിലധികം ആഗോള കമ്പനികളാണുള്ളത്.

4. ബുർജ് അൽ അറബ് (1999)

കടലിൽ നിർമ്മിച്ച കൃത്രിമ ദ്വീപിൽ, പായ്ക്കപ്പലിന്റെ ആകൃതിയിൽ തലയുയർത്തി നിൽക്കുന്ന ബുർജ് അൽ അറബ് ദുബൈയുടെ ആഡംബരത്തിന്റെ പ്രതീകമാണ്. അക്കാലത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായിരുന്ന ഇത് ഇന്നും നഗരത്തിന്റെ പ്രധാന ലാൻഡ്‌മാർക്കാണ്.

5. ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ - DIFC (2004)

സ്വന്തമായി സ്വതന്ത്ര നിയന്ത്രണ സംവിധാനവും കോടതികളുമുള്ള ഒരു സാമ്പത്തിക മേഖല എന്ന ദർശനത്തിൽ നിന്നാണ് DIFC ജനിക്കുന്നത്. ഇന്ന് മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലകളിലെ ഏറ്റവും വലിയ ആഗോള സാമ്പത്തിക ശക്തികേന്ദ്രമായി DIFC മാറിക്കഴിഞ്ഞു.

6. സ്കീ ദുബൈ (2005)

വേനൽക്കാലത്ത് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടുള്ള മരുഭൂമിയിൽ മഞ്ഞുമൂടിയ സ്കീ റിസോർട്ട്! കേൾക്കുന്നവർക്ക് അസംഭവ്യമെന്ന് തോന്നിയ കാര്യമാണ് 2005-ൽ മാൾ ഓഫ് ദി എമിറേറ്റ്സിൽ ദുബൈ യാഥാർത്ഥ്യമാക്കിയത്. അഞ്ച് വ്യത്യസ്ത സ്കീ ചരിവുകളും പെൻഗ്വിനുകളുമുള്ള ഈ ഇൻഡോർ മഞ്ഞ് ലോകം അത്ഭുതകരമായ ഒരു എഞ്ചിനീയറിംഗ് നേട്ടമാണ്.

7. പാം ജുമൈറ (2007)

ലോകത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ മനുഷ്യനിർമ്മിത ദ്വീപസമൂഹം. ഈന്തപ്പനയുടെ ആകൃതിയിൽ കടൽ നികത്തി നിർമ്മിച്ച ഈ വാസ്തുവിദ്യാ അത്ഭുതം ഇന്ന് ലോകത്തിലെ ഏറ്റവും വിലയേറിയ വില്ലകളും പ്രമുഖ വ്യക്തികളും താമസിക്കുന്ന ആഡംബര മേഖലയാണിത്.

8. ദുബൈ കെയേഴ്‌സ് (2007)

'ദുബൈ-ഇറ്റ്' എന്നാൽ കേവലം കെട്ടിടങ്ങൾ നിർമ്മിക്കുക മാത്രമല്ല, സമൂഹത്തിന് തിരികെ നൽകുക കൂടിയാണെന്ന് തെളിയിക്കുന്നതാണ് ഈ ജീവകാരുണ്യ സംഘടന. വികസ്വര രാജ്യങ്ങളിലെ 117 ദശലക്ഷത്തിലധികം കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ഈ സംരംഭത്തിന് സാധിച്ചു.

9. ദുബൈ മെട്രോ (2009)

വാഹനങ്ങളെ അമിതമായി ആശ്രയിക്കുന്ന ഒരു നഗരത്തിൽ മെട്രോ വിജയമാകില്ലെന്ന് പ്രവചിച്ച വിമർശകരുടെ വായടപ്പിച്ചാണ് 2009 സെപ്റ്റംബർ 9-ന് ഡ്രൈവറില്ലാ മെട്രോ ശൃംഖല പാളത്തിലിറങ്ങിയത്. ഇന്ന് നഗരത്തിന്റെ ജീവനനാഡിയായ മെട്രോയിലൂടെ പ്രതിവർഷം 300 ദശലക്ഷത്തിനടുത്ത് ആളുകളാണ് യാത്ര ചെയ്യുന്നത്. 2029-ലും 2032-ലുമായി പുതിയ ബ്ലൂ, ഗോൾഡൻ ലൈനുകൾ കൂടി വരാനിരിക്കുകയാണ്.

10. ബുർജ് ഖലീഫ (2010)

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പകുതി വഴിയിൽ നിലച്ചുപോകുമെന്ന് കരുതിയ നിർമ്മാണമായിരുന്നു ബുർജ് ഖലീഫയുടേത്. എന്നാൽ പ്രതിസന്ധികളെ മറികടന്ന് 2010-ൽ 828 മീറ്റർ ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബൈ ജനങ്ങൾക്കായി തുറന്നുകൊടുത്തു.

11. മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ (2022)

ലോകത്തിലെ ഏറ്റവും മനോഹരമായ കെട്ടിടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ 2022 ഫെബ്രുവരി 22-നാണ് ഉദ്ഘാടനം ചെയ്തത്. തൂണുകളില്ലാതെ 1,024 സ്റ്റെയിൻലെസ് സ്റ്റീൽ പാനലുകൾ കൊണ്ട് നിർമ്മിച്ച ഈ അത്ഭുത കെട്ടിടം 2071-ലേക്കുള്ള ഒരു ഭാവി യാത്രയാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്.

തങ്ങളെ അവിശ്വസിച്ചവർക്ക് മുന്നിൽ, കഠിനാധ്വാനവും ദീർഘവീക്ഷണവും കൊണ്ട് അസാധ്യമായതിനെ അതിശയകരമായി മാറ്റിയെടുത്തതാണ് ദുബൈയുടെ ചരിത്രം. ആ പ്രയാണത്തിന്റെ ഏറ്റവും പുതിയ വേഗതയാണ് 'ദുബൈ-ഇറ്റ്' മനോഭാവം.

Explore 11 landmark projects that reshaped Dubai’s history, from indoor ski slopes in the desert to the world-famous Burj Khalifa. Discover how ambitious developments transformed the emirate into a global hub for tourism, business, innovation, and modern architecture.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണികള്‍ക്ക് വിശ്വാസമില്ലെങ്കില്‍ ശിവസേന അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉദ്ധവ് താക്കറെ

National
  •  3 days ago
No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  3 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  3 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  3 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  3 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  3 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  3 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  3 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  3 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  3 days ago