HOME
DETAILS

കുന്നത്തുനാട് 'സ്ലേറ്റ്' വിദ്യാഭ്യാസ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്; മുൻ എംഎൽഎ പി.വി ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം

  
Web Desk
June 20, 2026 | 3:27 AM

kunnathunad slate educational project faces lakhs in irregularities vigilance probe against former mla pv sreenijin

കൊച്ചി: കുന്നത്തുനാട് മണ്ഡലത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎ ആയിരുന്ന കാലയളവിൽ നടപ്പിലാക്കിയ 'സ്ലേറ്റ്' (SLATE) വിദ്യാഭ്യാസ പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മണ്ഡലത്തിലെ 11,000 കുട്ടികൾക്കായി 1.90 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചിട്ടും പദ്ധതി യഥാർഥത്തിൽ നടപ്പിലാക്കാതെ അഴിമതി നടത്തിയെന്ന പരാതിയിലാണ് നടപടി. യൂത്ത് കോൺഗ്രസ് നേതാവ് ജൈസൽ ജബ്ബാർ നൽകിയ പരാതിയെത്തുടർന്നാണ് വിജിലൻസ് രംഗത്തിറങ്ങിയത്.

മണ്ഡലത്തിലെ സ്കൂൾ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ മുൻ എംഎൽഎ പി.വി. ശ്രീനിജിൻ മുൻകൈയെടുത്ത് രൂപീകരിച്ച 'വിദ്യാജ്യോതി' പദ്ധതിയുടെ ഭാഗമായാണ് 2023-ൽ 'സ്ലേറ്റ്' (Sustainability Leadership and Agency Through Education) പദ്ധതിക്ക് തുടക്കമിടുന്നത്. വിദ്യാർഥികളിൽ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുക, കളികളിലൂടെ ഗണിതപഠനം എളുപ്പമാക്കുക എന്നിവയായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

മണ്ഡലത്തിലെ 21 സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 11,000 കുട്ടികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതിക്കായി ബി.പി.സി.എല്ലുമായി (കൊച്ചിൻ റിഫൈനറി) സഹകരിച്ചാണ് 1.90 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചത്. എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ സഹകരണത്തോടെയായിരുന്നു പദ്ധതിയുടെ നടത്തിപ്പ്. ഇതിനായി ആദ്യഘട്ടത്തിൽ 90 ലക്ഷം രൂപയും, രണ്ടാം ഘട്ടത്തിൽ ഒരു കോടി രൂപയും ലഭ്യമാക്കിയിരുന്നു.

വൻ തുക ഫണ്ട് ലഭ്യമാക്കിയിട്ടും പദ്ധതി എങ്ങുമെത്തിയില്ലെന്നാണ് പ്രധാന ആരോപണം. വിദ്യാർഥികൾക്കായി പേരിന് മാത്രമുള്ള ചില ചെറിയ സെഷനുകൾ മാത്രമാണ് നടത്തിയത്. 21 സ്കൂളുകളിലെ കുട്ടികൾക്ക് ഇതിന്റെ യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്നും പരാതിക്കാരനായ ജൈസൽ ജബ്ബാർ ആരോപിക്കുന്നു.

പദ്ധതിയിലെ ക്രമക്കേടുകൾ ഉന്നയിച്ച് കഴിഞ്ഞ ജനുവരിയിൽ തന്നെ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നെങ്കിലും, മുൻ സർക്കാരിന്റെ കാലത്തുണ്ടായ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് അന്വേഷണം മരവിപ്പിക്കുകയായിരുന്നു എന്നും ജൈസൽ കുറ്റപ്പെടുത്തി.

നിലവിൽ പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച വിജിലൻസ് ഉദ്യോഗസ്ഥർ പരാതിക്കാരനായ ജൈസലിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പദ്ധതി നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന 21 സ്കൂളുകളെ കേന്ദ്രീകരിച്ചും, പദ്ധതിയുടെ ഭാഗമായിരുന്ന മറ്റ് സ്ഥാപനങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ വിവരങ്ങളും ഔദ്യോഗിക രേഖകളും ശേഖരിച്ചുവരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

 

The Kerala Vigilance and Anti-Corruption Bureau has launched an investigation into alleged financial irregularities worth lakhs of rupees in the "SLATE" educational project in Kunnathunad. The probe focuses on former MLA P.V. Sreenijin, who spearheaded the sustainability and learning initiative across local schools, following complaints of financial misconduct and mismanagement of project funds.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം താഴ്ന്നുപറന്ന് വീട് തകര്‍ന്നു: ലക്ഷങ്ങളുടെ നഷ്ടത്തിന് 50,000 രൂപ നല്‍കി സിയാല്‍; വീട്ടുടമസ്ഥന്‍ ദുരിതത്തില്‍

Kerala
  •  4 hours ago
No Image

യുഎഇയിൽ ഇന്നും ചൂട് കൂടും; താപനില 46 ഡിഗ്രി വരെ ഉയരാൻ സാധ്യത | UAE Weather updates

Weather
  •  4 hours ago
No Image

ആദ്യ പകുതിയിൽ ഹെയ്തിയെ വീഴ്ത്തി; പക്ഷേ രണ്ടാം പകുതിയിൽ കളി മറന്ന് കാനറികൾ

Football
  •  4 hours ago
No Image

ആദ്യ മൃതദേഹം മാറ്റാതെ രണ്ടാമത്തേത് എങ്ങനെ അടക്കി? വാണിയപ്പാറ സെമിത്തേരിയിലെ അസ്വാഭാവികതയിൽ പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  4 hours ago
No Image

നിഴലുകൾ അപ്രത്യക്ഷമായ ദിവസം: ഒമാനിൽ വേനൽക്കാലത്തിന് തുടക്കം; ദോഫാറിൽ ഖരീഫ് മൺസൂൺ ആഘോഷങ്ങൾക്ക് ഒരുക്കം

oman
  •  4 hours ago
No Image

കാഫിർ സ്ക്രീൻഷോട്ട് കേസ്: അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ തെളിവ് നശിപ്പിക്കാൻ ഫോൺ റീസെറ്റ് ചെയ്തു; ഫോറൻസിക് ലാബ് റിപ്പോർട്ട് പുറത്ത്

Kerala
  •  5 hours ago
No Image

പാനൂരിൽ അധ്യാപികയുടെ ആത്മഹത്യ: ബസ് സ്റ്റാൻഡിൽ വെച്ച് ആൺസുഹൃത്ത് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വീട്ടുകാർക്ക് മോശം സന്ദേശങ്ങളും അയച്ചു

Kerala
  •  5 hours ago
No Image

മഞ്ചേരിയിൽ അപകടം: മർക്കസ് നോളജ് സിറ്റിയിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി; നിരവധി വിദ്യാർഥികൾക്ക് പരുക്ക്

Kerala
  •  5 hours ago
No Image

ആദ്യ പകുതിയിൽ ഹെയ്തിയെ മൂന്നടിച്ച് ജർമൻ റെക്കോർഡ് തകർത്ത് ബ്രസീൽ

Football
  •  5 hours ago
No Image

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ നാളെ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ന് 'സിജെപി'യുടെ വൻ പ്രതിഷേധം

National
  •  5 hours ago

No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  14 hours ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  14 hours ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  14 hours ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  14 hours ago