HOME
DETAILS

'സിസ്റ്റം നിസ്സംഗത പാലിച്ചു'; തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

  
Web Desk
June 20, 2026 | 8:59 AM

The system remained indifferent High Court intervenes suo motu in the incident of abuse of elderly people at Thenmala shelter home

കൊച്ചി: തെന്മല അഭയകേന്ദ്രത്തില്‍ വയോധികര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന വൃദ്ധസദനത്തിലെ പീഡനം അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി, സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിസ്സംഗതയെ രൂക്ഷമായി വിമര്‍ശിച്ചു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. തെന്മല സംഭവത്തിലും പത്തനംതിട്ടയിലെ വൃദ്ധസദനത്തില്‍ 17കാരന് മര്‍ദനമേറ്റ സംഭവത്തിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസ് ജൂണ്‍ 23ന് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ 11നാണ് തെന്മല വെള്ളിമലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അഭയകേന്ദ്രത്തില്‍ വയോധികര്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറത്തുവന്നത്. കേസില്‍ പ്രതിയായ അഭയകേന്ദ്രം നടത്തിപ്പുകാരന്‍ ബ്രഹ്മദാസ് നിലവില്‍ റിമാന്‍ഡിലാണ്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ മുന്‍കൂട്ടി തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് കോടതി ചോദിച്ചു. വയോധികര്‍, രോഗികള്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സമാന സ്ഥാപനങ്ങള്‍ ഇനിയും ഉണ്ടാകാമെന്ന ആശങ്കയും കോടതി രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, പത്തനംതിട്ട ഓമല്ലൂരിലെ വൃദ്ധസദനത്തില്‍ ഇടുക്കി സ്വദേശിയായ 17കാരന് മര്‍ദനമേറ്റ സംഭവത്തിലും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

The High Court has taken suo motu action in the case of elderly people being abused at a shelter in Thenmala. Observing that the abuse at the old-age home, which was operating without a license, is extremely serious, the court sharply criticized the indifference of government systems.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

122 കോടി ചെലവില്‍ നവീകരിച്ച കുളം, ആഴ്ചകള്‍ക്കകം പെയിന്റ് ഇളകി, പായല്‍ നിറഞ്ഞു; ട്രംപിന്റെ തിരക്കിട്ട നവീകരണത്തിന് രൂക്ഷ വിമര്‍ശനം

International
  •  3 hours ago
No Image

സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞനിലയില്‍ മൃതദേഹം; ദുരൂഹതയില്ലെന്ന് പൊലിസ്

Kerala
  •  4 hours ago
No Image

അംഗത്വം പുതുക്കി നല്‍കിയില്ല, എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് കെ.ബി ഗണേഷ് കുമാര്‍ പുറത്ത്

Kerala
  •  4 hours ago
No Image

വായ മറച്ചുപിടിച്ചു സംസാരിച്ചു; ലോകകപ്പ് ചരിത്രത്തിലാദ്യമായി ചുവപ്പുകാർഡ് വാങ്ങി പരാഗ്വേ താരം 

International
  •  4 hours ago
No Image

മെസിക്ക് ചുവപ്പ് കാർഡ് നൽകണമായിരുന്നു; റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നൽകി അൽജീരിയ

International
  •  5 hours ago
No Image

'കേരളത്തിന്റെ മണ്ണും വിണ്ണും കടലും അദാനിക്ക് വിൽക്കുന്നു, ബജറ്റ് ജനദ്രോഹം'; യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

Kerala
  •  5 hours ago
No Image

കല്ലുകടിയാകാനില്ല, എവിടെയിരുന്നാലും ജോലി ചെയ്യുമെന്ന് ഡോ. റീന ; ഡി.എച്ച്.എസ് കസേരകളി തുടരുന്നു, രണ്ടാം ദിവസവും സ്ഥാനമേല്‍ക്കാനായില്ല

Kerala
  •  5 hours ago
No Image

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിക്കാൻ വിജിലൻസ് ഡയറക്ടറുടെ അനുമതി

Kerala
  •  5 hours ago
No Image

ജീവന് ഭീഷണി; കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കാന്‍ പൊലിസിന് ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  5 hours ago
No Image

കൊവിഡ് ഉത്ഭവം: വുഹാന്‍ ലാബിന് ആന്റണി ഫൗചി വൻതുക നൽകിയെന്ന് തുളസി ഗബ്ബാര്‍ഡ്

International
  •  5 hours ago