HOME
DETAILS

പയ്യാമ്പലത്ത് കടലില്‍ തിരയില്‍പ്പെട്ട്  കാണാതായ ബംഗളൂരു സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

  
June 21, 2026 | 9:48 AM

bengaluru-man-missing-in-sea-at-payyambalam-found-dead

കണ്ണൂര്‍: പയ്യാമ്പലത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കാണാതായ ബംഗളൂരു സ്വദേശിയായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി മടങ്ങിയ ബംഗളൂരുവിലെ നാലംഗ സംഘത്തിലെ സന്തോഷ് കുമാര്‍ (20) ആണ് അപകടത്തില്‍ മരിച്ചത്. മൃതദേഹം കര്‍ണാടകയിലേക്ക് കൊണ്ടുപോയി. 

മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പൊലിസും ലൈഫ് ഗാര്‍ഡുകളും അഗ്‌നിരക്ഷാ സേനയും കടലില്‍ ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച്ച വൈകിട്ട് കൊച്ചിയില്‍ നിന്ന് എത്തിച്ച കോസ്റ്റ് ഗാര്‍ഡിന്റെ ചെറുവിമാനം ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. തിരച്ചില്‍ ഇന്നും തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കാര്‍മാര്‍ഗം കണ്ണൂരിലെത്തിയ നാലംഗ സംഘത്തിലെ ബംഗളൂരു റൂറലിലെ നിലമംഗല ജൂനിയര്‍ കോളജ് ബിരുദ വിദ്യാര്‍ഥി സന്തോഷ് കുമാര്‍, സുഹൃത്തും സ്വകാര്യ സ്ഥാപനത്തില്‍ സിസ്റ്റം ഓപറേറ്ററായ മനോജും കടലില്‍ കുളിക്കവേ തിരയില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ ലൈഫ് ഗാര്‍ഡുമാരായ വിജേഷ് ജോസഫ്, ഡേവിഡ് ജോണ്‍സണ്‍, കോസ്റ്റല്‍ വാര്‍ഡന്‍ അരുണ്‍ എന്നിവര്‍ ചേര്‍ന്ന് മനോജിനെ രക്ഷപ്പെടുത്തി. ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും സന്തോഷ് കുമാറിനെ കണ്ടെത്താനായില്ല. 

ഇന്നലെ രണ്ടുതവണയാണ് പയ്യാമ്പലം തീരത്ത് വിനോദ സഞ്ചാരത്തിനെത്തിയ കര്‍ണാടക സ്വദേശികള്‍ ഒഴുക്കില്‍പ്പെട്ടത്. രാവിലെ 9.30 ഓടെ പയ്യാമ്പലത്തെ പൊലിസ് എയ്ഡ് പോസ്റ്റിന് മുന്നിലായി എട്ടംഗ സംഘം കടലില്‍ കുളിക്കുന്നതിനിടെ ചിരന്ത് ശര്‍മ (24) എന്ന യുവാവ് തീരത്തു നിന്നും 150 മീറ്റര്‍ അകലെ കടലില്‍ അകപ്പെട്ടു. തീരത്തുണ്ടായിരുന്ന ലൈഫ് ഗാര്‍ഡ് ഡേവിഡ് ജോണ്‍സണ്‍, കോസ്റ്റല്‍ വാര്‍ഡന്‍ അരുണ്‍ എന്നിവര്‍ അതിസാഹസികമായാണ് കടലില്‍ ഇറങ്ങി യുവാവിനെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 

 

The body of a Bengaluru native who went missing after being caught in strong sea waves at Payyambalam Beach has been recovered. The man had reportedly disappeared while in the water, prompting a search operation by rescue teams and local authorities. Following extensive efforts, the body was located and recovered.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഇരുപതോളം പേർക്ക് പരുക്ക്

Kerala
  •  4 hours ago
No Image

ഹൈവേ പട്രോളിങിനിടെ കാറിടിച്ച് പരുക്കേറ്റ പൊലിസുകാരുടെ കാലുകള്‍ മുറിച്ചുനീക്കിയ സംഭവം; ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

Kerala
  •  4 hours ago
No Image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിത്, കോഹ്ലി, ബുംറ ടീമില്‍, ജയ്സ്വാൾ പുറത്ത്

Cricket
  •  4 hours ago
No Image

22 ലക്ഷം വിദ്യാര്‍ഥികള്‍ 5,440 സെന്ററുകള്‍, ഒരു ലക്ഷം കാമറ ..കനത്ത സുരക്ഷയില്‍ നീറ്റ് പുനഃപരീക്ഷ 

National
  •  5 hours ago
No Image

ടിക്കറ്റ് എടുക്കാത്ത യാത്രയ്ക്ക് ഇനി കനത്ത പിഴ; മിനിമം പിഴ 500 രൂപയാക്കി റെയില്‍വേ

National
  •  5 hours ago
No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  5 hours ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  5 hours ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  6 hours ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  6 hours ago
No Image

ഗസ്സയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി ഇസ്‌റാഈല്‍; കൊല്ലപ്പെട്ടത് അല്‍ജസീറയുടെ  അഹ്മദ് വിഷാഹ് 

International
  •  6 hours ago