മദ്യലഹരിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരനായ ബന്ധു പൊലിസ് പിടിയിൽ
ലക്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ ബന്ധുവായ പതിനാലുകാരനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് താൻ കുറ്റം ചെയ്തതെന്ന് പ്രായപൂർത്തിയാകാത്ത പ്രതി പൊലിസിനോട് സമ്മതിച്ചു.
അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ വെള്ളിയാഴ്ച രാത്രിയോടെ പ്രതി വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം കുടുംബം അറിയുന്നത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ, വീടിന് 500 മീറ്റർ അകലെയുള്ള പാടത്തുനിന്ന് ചോരയൊലിക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തുന്നത്.
ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഗോരഖ്പൂർ അഡീഷനൽ പൊലിസ് സൂപ്രണ്ട് പാട്ടീൽ നിമിഷ് ദശരഥ് അറിയിച്ചു. കൂടുതൽ ഫോറൻസിക്, മെഡിക്കൽ പരിശോധനാ ഫലങ്ങൾ കൂടി ഇനി ലഭിക്കാനുണ്ട്.
ഗ്രാമത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രദേശവാസികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുമാണ് കേസിൽ നിർണായകമായത്. കഴിഞ്ഞ ആഴ്ച മാത്രം ഗ്രാമത്തിൽ തിരിച്ചെത്തിയ 14 കാരനായ ബന്ധുവിലേക്ക് അന്വേഷണം നീളുകയും തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പീഡനത്തിന് ശേഷം കുഞ്ഞിനെ പാടത്ത് ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയ പ്രതി, രാവിലെ വീട്ടുകാർക്കൊപ്പം കുഞ്ഞിനെ തിരയാൻ മുന്നിൽ നിന്നിരുന്നതായും പൊലിസ് പറഞ്ഞു.
ഫോണിൽ അശ്ലീല ദൃശ്യങ്ങൾ
പിടിയിലായ കൗമാരക്കാരനെ തുടർനടപടികൾക്കായി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി അശ്ലീല വീഡിയോകൾ കണ്ടെത്തിയിട്ടുണ്ടെന്നും, ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി ലബോറട്ടറിയിലേക്ക് അയക്കുമെന്നും പൊലിസ് വ്യക്തമാക്കി.
A 14-year-old boy has been detained by the police for allegedly abducting and sexually abusing a nine-month-old baby under the influence of alcohol. The suspect is reported to be a relative of the infant.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."