HOME
DETAILS

രാജ്യത്ത് കാലവർഷ സഞ്ചാരം നിശ്ചലാവസ്ഥയിൽ

  
വി.കെ പ്രദീപ്
June 22, 2026 | 1:26 AM

Monsoon movement in the country at a standstill

കണ്ണൂർ: അനുകൂല സാഹചര്യമില്ലാത്തതിനാൽ രാജ്യത്ത് കാലവർഷത്തിൻ്റെ സഞ്ചാരം നിശ്ചലാവസ്ഥയിൽ. കേരളത്തിൽ നിന്ന് കാലവർഷം ഉത്തരേന്ത്യയിലേക്ക് നീങ്ങിയെങ്കിലും മുന്നോട്ടുപോകാനുള്ള അനുകൂല സാഹചര്യമില്ലാത്തതിനാൽ നിശ്ചലാവസ്ഥയിലാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. സാധാരണ ജൂൺ 10 ന് കാലവർഷം മുംബൈയിൽ എത്തേണ്ടതാണ്.

എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും കാലവർഷത്തിന് കാര്യമായ അനക്കമില്ല. 20ന് ഗുജറാത്തിൽ എത്തേണ്ടതാണ്.  ആ ദിവസവും കഴിഞ്ഞു. കേരളത്തിൽ എത്തിയ ശേഷം കാലവർഷം മുന്നോട്ട് പോകാൻ  കാര്യമായ അനുകൂല സാഹചര്യമില്ലാതെ നിൽക്കുന്ന അവസ്ഥയിലാണ്. ബംഗാൾ ഉൾക്കടലും  അറബിക്കടലും  നിർജീവമായതാണ് ഇതിന് പ്രധാന കാരണം.

കാലവർഷത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കാരണമാകുന്ന ന്യൂനമർദങ്ങൾ  ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഇതുവരെ രൂപപ്പെട്ടില്ല. അടുത്തയാഴ്ച ബംഗാൾ ഉൾക്കടൽ ചെറുതായി സജീവമാകുന്നതോടെ മുംബൈ ഉൾപ്പെടയുള്ള മേഖലയിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. 

ഇന്നു മുതൽ മഴ കനക്കും 

ചെറിയൊരു ഇടവേളക്ക് ശേഷം ഇന്ന്  മുതൽ സംസ്ഥാനത്ത് കാലവർഷം ശക്തമാകും. ചെറിയരീതിയിൽ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് സജീവമാകുന്നതോടെ വീണ്ടും കാലവർഷ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.  തുടർന്ന് 25, 26 വരെ കൂടിയും കുറഞ്ഞും സംസ്ഥാനത്ത് കാലവർഷ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ട് അനുകൂലമാകുന്നതോടെയും  കേരള തീരത്ത് കാലവർഷ കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നതോടെയും 26ന് ശേഷം മൂന്ന്-നാല് ദിവസം മഴ ശക്തമാകാനും സാധ്യതയുണ്ട്. മധ്യ-വടക്കൻ കേരളത്തിലെ ജില്ലകളിലാണ്  മഴ കൂടുതൽ ശക്തമാകാൻ സാധ്യത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആദ്യഘട്ടം പൂർത്തിയായി

International
  •  2 hours ago
No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  9 hours ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  9 hours ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  10 hours ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  11 hours ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  11 hours ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  11 hours ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  11 hours ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  12 hours ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  12 hours ago