HOME
DETAILS

ഭരണമാറ്റമറിയാതെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്

  
സുരേഷ് മമ്പള്ളി
June 24, 2026 | 2:37 AM

congress x account unaware of the change in government

കണ്ണൂർ: കോൺഗ്രസിന്റെ ഔദ്യോഗിക എക്‌സ് (പഴയ ട്വിറ്റർ) അക്കൗണ്ടിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന് അവഗണന. കോൺഗ്രസ് ഭരണത്തിലുള്ള കർണാടക, തെലങ്കാന, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ വികസനപദ്ധതികളും നേതാക്കളുടെ പ്രഖ്യാപനങ്ങളും എല്ലാദിവസവും ഐ.എൻ.സി ഇന്ത്യ എന്ന 'എക്‌സ്' അക്കൗണ്ടിൽ നിറയുമ്പോൾ കേരളത്തിൽ ഭരണത്തിലെത്തി ഒരുമാസമായിട്ടും സർക്കാരുമായി ബന്ധപ്പെട്ട പോസ്റ്റുകൾ നാലോ അഞ്ചോ മാത്രം. 

വി.ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തതിനുശേഷം ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്, ആശാവർക്കർമാരുടെ ആനുകൂല്യവർധന എന്നിവയെ സംബന്ധിച്ച പ്രൊമോഷൻകാർഡ് മാത്രമാണ് കേരളവുമായി ബന്ധപ്പെട്ട് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയും ലഹരിക്കെതിരേയുള്ള ഓപറേഷൻ തൂഫാനും പുറമേ കന്നി ബജറ്റിൽ വി.ഡി സതീശൻ പ്രഖ്യാപിച്ച "വിസ്മയ പദ്ധതി'കളൊന്നും കോൺഗ്രസിന്റെ 'എക്‌സ്' അക്കൗണ്ട് അറിഞ്ഞമട്ടില്ല. എന്നാൽ, കർണാടകയിൽ "ശക്തി' പദ്ധതിയും തെലങ്കാനയിൽ 'മഹാലക്ഷ്മി' പദ്ധതിയും നടപ്പാക്കിയപ്പോൾ അക്കൗണ്ടിൽ പ്രത്യേക ഗ്രാഫിക്‌സും വിശദമായ പോസ്റ്റുകളും പ്രസിദ്ധീകരിച്ചിരുന്നു. 

കോൺഗ്രസ് ഭരണത്തിലുള്ള മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും പടങ്ങൾ സഹിതമാണ് "എക്‌സ്' വഴിയുള്ള പ്രചാരണമെങ്കിൽ കേരളത്തിൽ മുഖ്യമന്ത്രിക്കു പകരം കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി മാത്രം. മറ്റു മൂന്നു സംസ്ഥാനങ്ങളിലും ഓരോ ദിവസവും നടക്കുന്ന പ്രധാന സംഭവങ്ങളുടെ കാർഡുകൾ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുമ്പോഴും കേരളത്തിലെ മുന്നേറ്റങ്ങളെക്കുറിച്ച് "അപ്‌ഡേഷ'നുകൾ ഒന്നുമില്ല. കോൺഗ്രസ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തിലുള്ള വിയോജിപ്പ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  3 hours ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  3 hours ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  3 hours ago
No Image

കൊച്ചിയില്‍ വന്‍ സുരക്ഷാവീഴ്ച: വില്ലിങ്ഡണ്‍ ഐലന്‍ഡില്‍ നിന്ന് അരക്കിലോമീറ്റര്‍ റെയില്‍വേ ട്രാക്ക് കാണാതായി

Kerala
  •  4 hours ago
No Image

നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ 

Kerala
  •  4 hours ago
No Image

ബജറ്റ്: പൊതുചർച്ച ഇന്ന് അവസാനിക്കും 

Kerala
  •  4 hours ago
No Image

91,477 അനധികൃത വാഹനങ്ങൾ നിരത്തിൽ; സർക്കാരിന് നഷ്ടം 47.69 കോടി

Kerala
  •  5 hours ago
No Image

ഹജ്ജ്- 2027: അപേക്ഷ സ്വീകരണം അടുത്തമാസം; പുതിയ പോളിസി പുറത്തിറക്കി കേന്ദ്രം

Kerala
  •  5 hours ago
No Image

ത്വാഖ അഹമ്മദ് അൽ അസ്ഹരി; അറിവും ആത്മീയതയും സമന്വയിച്ച പണ്ഡിതൻ

Kerala
  •  5 hours ago
No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  5 hours ago