HOME
DETAILS

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

  
Web Desk
June 24, 2026 | 7:04 AM

heavy rain lashes mumbai trees uprooted vehicles damaged traffic disrupted

മുംബൈ: മുംബൈയില്‍ കനത്ത മഴ. മഴയെത്തുടര്‍ന്ന് മുംബൈ സബര്‍ബന്‍ റെയില്‍വേയുടെ ട്രാന്‍സ്-ഹാര്‍ബര്‍ ലൈനില്‍ ട്രെയിന്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു. താനെക്കും നവി മുംബൈക്കും ഇടയില്‍ യാത്ര ചെയ്യാനിറങ്ങിയ പതിനായിരക്കണക്കിന് ആളുകള്‍ ഇതേതുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങിയിരിക്കുകയാണ്. തുര്‍ഭെ, കോപ്പര്‍ഖൈറാനെ സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ട്രാക്കിന് അടിയിലെ മണ്ണും മെറ്റലും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. ഇത് വന്‍ സുരക്ഷാ ഭീഷണിയുണ്ടാക്കിയിരിക്കുകയാണ്.

കനത്ത മഴയെപ്പോലും അവഗണിച്ച് റെയില്‍വേയുടെ എമര്‍ജന്‍സി എഞ്ചിനീയറിങ് വിഭാഗം ട്രാക്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ട്രാക്കുകള്‍ താല്‍ക്കാലികമായി ശരിയാക്കിയെങ്കിലും ട്രെയിനുകള്‍ വളരെ പതുക്കെ മാത്രമാണ് ഈ ഭാഗത്തിലൂടെ കടന്നുപോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

പലയിടത്തും മരങ്ങള്‍ കടപുഴകി വീണതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. റോഡുകള്‍ വെള്ളം കയറി. 200 മില്ലിമീറ്ററിലധികം മഴാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. സിറ്റിയുടെ ചില ഭാഗങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇടിമിന്നലോടു കൂടിയ മിതമായതോ ശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

heavy rainfall in mumbai caused trees to uproot vehicles to be damaged and traffic movement to be severely affected across several areas

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  3 hours ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  3 hours ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  3 hours ago
No Image

തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പിക്ക് തിരിച്ചടി;  20 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ അസാധു, വീണ്ടും സത്യപ്രതിജ്ഞ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  4 hours ago
No Image

പി.എം ശ്രീ വീണ്ടും സഭയില്‍, അടിയന്തരപ്രമേയവുമായി പ്രതിപക്ഷം; മുന്‍സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി, നോട്ടിസില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാ വിരുദ്ധം

Kerala
  •  4 hours ago
No Image

മരണത്തിലും ഏഴുപേര്‍ക്ക് പുതുജീവന്‍ നല്‍കി പതിനാറുകാരന്‍ ജൂവിന്‍; കണ്ണീരോടെ നാട് വിടചൊല്ലി

Kerala
  •  4 hours ago
No Image

ഹോര്‍മുസില്‍ ഫീ പിരിക്കാന്‍ ഇറാന്‍-ഒമാന്‍ നീക്കം; നിയമോപദേശം ലഭിച്ചതായി സൂചന

International
  •  4 hours ago
No Image

ചാലക്കുടിയില്‍ വാട്ടര്‍ ടാങ്കില്‍ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം: രക്ഷകനായി പള്ളി വികാരി

Kerala
  •  5 hours ago
No Image

വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്‍ ഭരണകാലത്തും ജി.എസ്.ടി വകുപ്പ് പച്ചക്കൊടി കാട്ടിയിരുന്നുവെന്ന് രേഖകള്‍

Kerala
  •  5 hours ago
No Image

പി.എം ശ്രീ പദ്ധതി നടപ്പാക്കുമോ പിന്മാറുമോ? മന്ത്രിസഭാ ഉപസമിതി യോഗം ഇന്ന് 

Kerala
  •  5 hours ago