പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പൂര്‍ത്തിയായി; പ്രവേശനം നേടിയത് 2.29 ലക്ഷം വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ ഭാഗമായുള്ള രണ്ടാം അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായി. 2,40,095 വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ അലോട്ട്‌മെന്റ് നല്‍കിയതില്‍ 2,29,405 പേരാണ് പ്രവേശനം നേടിയത്. ഇതില്‍ 1,43,351 വിദ്യാര്‍ഥികള്‍ സ്ഥിരപ്രവേശനവും 86,084 പേര്‍ താല്‍ക്കാലിക പ്രവേശനവുമാണ് നേടിയത്.
10,431 പേര്‍ പ്രവേശനം നേടാതിരുന്നപ്പോള്‍ 229 പേരുടെ അപേക്ഷ വിവിധ കാരണങ്ങളാൽ തള്ളി. ഇവരുടേയും രണ്ടാം അലോട്ട്‌മെന്റില്‍ ഒഴിവുണ്ടായിരുന്ന സീറ്റുകളും ഉള്‍പ്പെടെ ഇനി 88,497 സീറ്റുകളാണ് മെറിറ്റില്‍ അവശേഷിക്കുന്നത്. 4,44,772 പേരായിരുന്നു ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിച്ചത്. ഇത് പ്രകാരം 2,15,367 അപേക്ഷകര്‍ ഇപ്പോഴും പുറത്താണ്. അതേസമയം, മാനേജ്‌മെന്റ് ക്വാട്ടയിലും ഐ.ടി.ഐ ഉള്‍പ്പെടെയുള്ള മറ്റ് കോഴ്‌സുകളിലേക്കും പ്രവേശനം നേടിയവരുടെ എണ്ണം കൂട്ടിയാല്‍ അപേക്ഷകരുടെ എണ്ണത്തില്‍ കുറവ് വരും.
മുഖ്യഘട്ടത്തില്‍ ഇനി ഒരു അലോട്ട്‌മെന്റ് കൂടിയാണ് ബാക്കിയുള്ളത്. ഞായറാഴ്ചയാണ് മൂന്നാം അലോട്ട്‌മെന്റ് റിസള്‍ട്ട് പ്രസിദ്ധീകരിക്കുക. 29, 30 തിയ്യതികളില്‍ പ്രവേശനം നേടാം. ജൂലൈ ആറിനാണ് പ്ലസ് വണ്‍ ക്ലാസ് തുടങ്ങുന്നത്.
എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ് ഉള്‍പ്പെടെയുള്ള സംവരണ സീറ്റുകളില്‍ ഭൂരിപക്ഷവും ആദ്യ അലോട്ട്മെന്റ് മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. അര്‍ഹരായ അപേക്ഷകരുടെ കുറവാണ് കാരണം. എസ്.സി, എസ്.ടി സീറ്റുകളില്‍ അപേക്ഷകരില്ലെങ്കില്‍ ഒ.ഇ.സി പട്ടികവര്‍ഗത്തിലെ 13 വിഭാഗങ്ങളെയും ഒ.ഇ.സി പട്ടികജാതിയിലെ ഏഴു വിഭാഗങ്ങളെയുമാണ് ആദ്യം പരിഗണിക്കുക. അതിനുശേഷവും ഒഴിവുണ്ടെങ്കില്‍ പൊതു മെറിറ്റായി പരിഗണിച്ച് ഒ.ബി.സിയിലെ ഈഴവ, മുസ്‌ലിം, ലത്തീന്‍ കത്തോലിക്ക, എസ്.ഐ.യു.സി, ആംഗ്ലോ ഇന്ത്യന്‍, മറ്റു പിന്നാേക്ക ക്രിസ്ത്യന്‍, ഹിന്ദു, വിശ്വകര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് നിശ്ചിത സംവരണ ക്രമമനുസരിച്ച് നീക്കിവയ്ക്കും. ബാക്കി സീറ്റുകള്‍ പൊതുവിഭാഗത്തിനു കൈമാറും. അടുത്ത അലോട്ട്മെന്റുകളിലൂടെയാണ് ഈ സീറ്റുകളുടെ വിതരണം പൂര്‍ത്തിയാവുക. ഇ.ഡബ്ല്യു.എസ് വിഭാഗത്തില്‍ മിച്ചമുള്ള സീറ്റുകള്‍ മൂന്നാം അലോട്ട്മെന്റില്‍ പൊതുമെറിറ്റിലേക്കു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."