കോട്ടയത്ത് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതി മരിച്ചു
കോട്ടയം: പാലാ ചേര്‍പ്പുങ്കല്‍ പാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയല സ്വദേശിനിയും സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമായ എമ്മി ഉദയനാണ് മരിച്ചത്.
രാവിലെ ഒമ്പത് മണിയോടെയാണ് യുവതി പാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയതെന്നാണ് വിവരം. സംഭവസ്ഥലത്ത് യുവതിയുടെ ചെരിപ്പും പേഴ്സും കണ്ടെത്തിയിരുന്നു.
വിവരമറിഞ്ഞെത്തിയ പാലാ ഫയര്‍ഫോഴ്സും കോട്ടയത്ത് നിന്നുള്ള സ്‌കൂബാ ടീമും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.
A woman who jumped into the Meenachil River from the Cherppungal bridge in Pala was found dead. The deceased is Emmy Udayan, a native of Vayala and a nurse at a private hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."