HOME
DETAILS

രാജാക്കന്മാര്‍ മാത്രം കഴിച്ചിരുന്ന, അണ്ടിപ്പരിപ്പിന്റെ രുചിയുള്ള പ്രിയ ഭക്ഷണം; അറിയാം കറുത്ത അരിയുടെ ആരോഗ്യരഹസ്യങ്ങള്‍...

  
June 27, 2026 | 10:53 AM

black-rice-health-benefits-nutritional-value-royal-superfood

നല്ല തൂശനിലയിട്ട് അതില്‍ തുമ്പപ്പൂ നിറമുള്ള ചോറ് വിളമ്പി കഴിക്കുന്നതാണ് മലയാളിയുടെ ശീലം. എന്നാല്‍ അടുത്തിടെയായി ഈ ശീലങ്ങളിലെല്ലാം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ആരോഗ്യകാര്യങ്ങളില്‍ അധികം ശ്രദ്ധ പുലര്‍ത്താന്‍ തുടങ്ങിയതോടെ തവിട് കളയാത്ത അരിയും മറ്റ് വിവിധ തരത്തിലുള്ള അരികളും നമ്മുടെയെല്ലാം തീന്‍മേശയില്‍ സ്ഥിര സാന്നിധ്യമായി മാറിയിട്ടുണ്ട്. ഇതിന്റെ കൂടെതന്നെയെത്തിയതാണ് കറുത്ത അരി അല്ലെങ്കില്‍ പര്‍പ്പിള്‍ അരി. ആരോഗ്യഗുണമുള്ള ഭക്ഷണങ്ങള്‍ എന്തുകണ്ടാലും ഒന്ന് ട്രൈ ചെയ്യുന്ന മലയാളികള്‍ ഈ കറുത്ത അരിയേയും വെറുതേ വിട്ടിട്ടില്ല.

മണിപ്പൂര്‍, മേഘാലയ തുടങ്ങിയ ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഇവ വിളയുന്നത്. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ കണക്കിലെടുത്ത് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനെ സൂപ്പര്‍ ഫുഡ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇനി കഴിക്കുന്നതിന് മുന്‍പ് ഇതിന്റെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞിരിക്കേണ്ടേ...

കറുത്ത അരി ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍,പ്രോട്ടീന്‍, ഇരുമ്പ് എന്നിവയാല്‍ സമ്പന്നമാണ്. പേരു പോലെ തന്നെ ഈ അരിക്ക് കറുപ്പോ കടും പര്‍പ്പിള്‍ നിറമോ ആണ് ഉള്ളത്. ആന്തോസയാനിന്‍ എന്ന ആന്റി ഓക്‌സിഡന്റുകളാണ് ഇവയ്ക്ക് ഈനിറം നല്‍കുന്നത്.

R3.jpg

പുരാതന ചൈനയില്‍ കറുത്ത അരി രാജകുടുംബങ്ങള്‍ക്ക് മാത്രമേ കഴിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. മറ്റുള്ളവര്‍ ഇത് കഴിക്കുന്നത് നിരോധിച്ചിരുന്നത്രേ.. കാരണം തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങളാണ്.

കറുത്ത നിറമുള്ള അരി പാകം ചെയ്യുമ്പോള്‍ പര്‍പ്പിള്‍ നിറമാകുന്നു. ഇതിന് അണ്ടിപ്പരിപ്പിന്റെ രുചിയാണ്. തവിടുകളയാത്ത അരിയായതിനാല്‍ ഇതിന് ആരോഗ്യഗുണങ്ങളും കൂടുതലാണ്.

പ്രധാന ആരോഗ്യഗുണങ്ങള്‍ ഇവയാണ്: 

ഉയര്‍ന്ന പ്രോട്ടീന്‍: 100 ഗ്രാം കറുത്ത അരിയില്‍ 9 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. സാധാരണ തവിട്ട് അരിയില്‍ 7 ശതമാനം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

മറ്റ് പോഷകങ്ങള്‍:

കലോറി: 160
കൊഴുപ്പ്: 1.5 ഗ്രാം
കാര്‍ബോഹൈഡ്രേറ്റ്: 34 ഗ്രാം
നാരുകള്‍: 1 ഗ്രാം
ഇരുമ്പ്: ദൈനംദിന മൂല്യത്തിന്റെ (DV) 6%

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നം: 

ഫ്രീ റാഡിക്കലുകള്‍ എന്നറിയപ്പെടുന്ന തന്മാത്രകള്‍ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന സംയുക്തങ്ങളാണ് ആന്റിഓക്‌സിഡന്റുകള്‍

ഹൃദ്രോഗം, അല്‍ഷിമേഴ്‌സ്, ചിലതരം കാന്‍സര്‍ എന്നിവയുള്‍പ്പെടെ നിരവധി രോഗങ്ങള്‍ക്ക് മികച്ചതാണിത്. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

R2.jpg

ആന്തോസയാനിന്‍: 

ആന്തോസയാനിനുകള്‍ക്ക് ശക്തമായ ആന്റിഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്‌സിഡന്റ്, കാന്‍സര്‍ വിരുദ്ധ ഫലങ്ങള്‍ ഉണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആന്തോസയാനിനുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം, പൊണ്ണത്തടി, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നു: 

കറുത്ത അരിയില്‍ കാണപ്പെടുന്ന ഫ്‌ലേവനോയിഡുകള്‍ ഹൃദ്രോഗം വരുന്നതില്‍ നിന്നും തടയുന്നു.

ഗ്ലൂറ്റന്‍ ഫ്രീ: 

പല തവിടുള്ള ധാന്യങ്ങളിലും ഗ്ലൂറ്റന്‍ അടങ്ങിയിട്ടുണ്ടെങ്കിലും, ഗ്ലൂറ്റന്‍ രഹിത ഭക്ഷണക്രമം പിന്തുടരുന്നവര്‍ക്ക് ഇത് മികച്ചൊരു തെരഞ്ഞെടുപ്പാണിത്.

ഭാരം കുറയ്ക്കാന്‍: 

നാരുകളുടെ അളവ് കൂടുതലുള്ളതിനാല്‍ തന്നെ ഇവ കഴിക്കുമ്പോള്‍ ഇടക്കിടെ വിശപ്പുണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു.

പ്രമേഹനിയന്ത്രണം: 

പ്രമേഹം ഉള്ളവര്‍ക്ക് കുറഞ്ഞ ഗ്ലൈസെമിക് ഇന്‍ഡക്‌സും അതുല്യമായ ഗുണങ്ങളും കാരണം കറുത്ത അരി രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുന്നു.അന്നജം കൂടുതല്‍ സാവധാനത്തിലാണ് ആഗിരണം ചെയ്യപ്പെടുന്നത്.കറുത്ത അരി ഇന്‍സുലിന്‍ സംവേദനക്ഷമതയും കോശങ്ങളിലേക്ക് ഗ്ലൂക്കോസിന്റെ വരവും വര്‍ദ്ധിപ്പിക്കുന്നു.

പാകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്:

സാധാരണ അരിയെ അപേക്ഷിച്ച് കറുത്ത അരി പാകം ചെയ്യാന്‍ അധികം സമയം ആവശ്യമാണ്. വെള്ളം പൂര്‍ണമായും വറ്റിച്ച് വേവിക്കുന്നതാണ് നല്ലത്. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ നഷ്ടപ്പെടാതിരിക്കാനാണിത്. വെള്ളം വറ്റിയ ശേഷം അഞ്ച് മിനിറ്റോളം തീയണച്ച് മൂടിവെച്ച ശേഷം മാത്രം ഉപയോഗിക്കുക.

 

 

 

 

Once reserved exclusively for royalty, black rice—often called "Forbidden Rice"—is now celebrated as a nutrient-rich superfood with numerous health benefits. Known for its distinctive nutty flavor, often compared to cashew nuts, black rice is packed with antioxidants, fiber, protein, iron, and essential vitamins. Regular consumption may help improve heart health, support digestion, regulate blood sugar levels, aid weight management, and boost immunity, making it a healthy addition to a balanced diet.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവിൽ ടോൾ നൽകാതെ കാർ മുന്നോട്ട്; തടയാൻ ശ്രമിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി പാഞ്ഞത് 50 മീറ്ററോളം

Kerala
  •  an hour ago
No Image

ഗോരക്ഷകരെ ശിക്ഷിച്ച മുസ്‌ലിം വനിതാ ജഡ്ജിക്കെതിരെ വർഗീയ അധിക്ഷേപവും കൊലവിളിയും; പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത് കേന്ദ്ര ഐടി മന്ത്രാലയം

National
  •  2 hours ago
No Image

ലോക ചരിത്രത്തിലെ ആദ്യ താരമാകാൻ റൊണോ; കാത്തിരിക്കുന്നത് ആരും തൊടാത്ത വമ്പൻ റെക്കോർഡ്!

Football
  •  2 hours ago
No Image

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

വ്യാപാരികൾക്ക് ആശ്വാസം; കസ്റ്റംസ് തീരുവ തവണകളായി അടയ്ക്കാം, പിഴകളിൽ 80% ഇളവ് പ്രഖ്യാപിച്ച് ദുബൈ കസ്റ്റംസ്

uae
  •  3 hours ago
No Image

ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 hours ago
No Image

'ബാറ്റിൽ പന്ത് തട്ടുമ്പോൾ വെടിയൊച്ച കേൾക്കാം'; വൈഭവ് സൂര്യവംശിയെന്ന അത്ഭുത ബാലനെക്കുറിച്ച് കുമാർ സംഗക്കാര!

Football
  •  3 hours ago
No Image

ലെബനന് താങ്ങായി വീണ്ടും യുഎഇ; അടിയന്തര മാനുഷിക സഹായങ്ങളുമായി യുഎഇ എയ്ഡ് ഏജൻസി

uae
  •  3 hours ago
No Image

പകർച്ചവ്യാധി ഭീഷണി: ഒടുവിൽ അഞ്ച് ജില്ലകളിൽ പുതിയ ഡിഎംഒമാരെ നിയമിച്ച് സർക്കാർ

Kerala
  •  3 hours ago
No Image

റൊണാൾഡോയും എംബാപ്പെയും ഒറ്റ ഗോളിൽ തീരും; മെസി നാളെ വല കുലുക്കിയാൽ ചരിത്ര നേട്ടം!

Football
  •  4 hours ago