ഗൾഫ് സുപ്രഭാതം: പ്രചാരണങ്ങൾ അടിസ്ഥാനരഹിതം
ദുബൈ: ഗൾഫ് സുപ്രഭാതം നിർത്തിയെന്ന രീതിയിൽ സാമുഹ്യ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഗൾഫ് സുപ്രഭാതം കൺവീനർ സയ്യിദ് അബ്ദുറഹ് മാൻ തങ്ങൾ അറിയിച്ചു. ഗൾഫ് സുപ്രഭാതം ജി സി സി രാജ്യങ്ങളിൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി അഞ്ച് രാജ്യങ്ങളിൽ കൂടി ഇ-പേപ്പർ ആരംഭിച്ചു കഴിഞ്ഞു.
ഗൾഫിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തും ഡിജിറ്റൽ മേഖലയിൽ കൂടുതൽ സംവിധാനങ്ങൾ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ നടത്തിയ താത്കാലിക ക്രമീകരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കാൻ ചില തത്പര കക്ഷികൾ നടത്തുന്ന ഹീന ശ്രമങ്ങൾ മാത്രമാണിത്.
വലിയ തുക വാടക കൊടുത്ത് നടത്തിയിരുന്ന ദുബൈയിലെ ഓഫീസ്, സൗജന്യമായി ലഭിച്ച കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. ഗൾഫ് സുപ്രഭാതം അടച്ചു പൂട്ടിയെന്ന പ്രചാരണമൊന്നും വിലപ്പോവില്ലെന്നും കൂടുതൽ വായനക്കാരിലേക്കും പ്രേക്ഷകരിലേക്കും വിപുലമായ നിലയിൽ തന്നെ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."