HOME
DETAILS

സെൻസെസ്: സെൽഫ് എന്യൂമറേഷന്‍ ഇന്ന് അവസാനിക്കും

  
Web Desk
June 30, 2026 | 2:11 AM

census self-enumeration ends today

തിരുവനന്തപുരം: ദേശീയ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തം വിവരങ്ങള്‍ സ്വമേധയാ നല്‍കാന്‍ കഴിയുന്ന സെൽഫ് എന്യൂമറേഷന്‍ നടപടികള്‍ ഇന്ന് അവസാനിക്കും. ഇതുവരെ സംസ്ഥാനത്ത് ആറു ലക്ഷത്തിനടുത്ത് ആളുകൾ മാത്രമാണ് ഈ സംവിധാനം വിനിയോഗിച്ചത്. എന്നാൽ സംസ്ഥാന തലത്തിൽ കണക്കുകൾ സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നാളെ മുതൽ പ്രത്യേകം നിയോഗിക്കപ്പെട്ട സെൻസസ് എന്യൂമറേറ്റർമാർ ഓരോ വീടുകളിലുമെത്തി വിവര ശേഖരണം ആരംഭിക്കും.

വിവരങ്ങൾ എങ്ങനെ സമർപ്പിക്കാം?

https://se.census.gov.in/ എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ ഫോൺ ഉപയോഗിച്ചും വിവരങ്ങൾ സമർപ്പിക്കാം.

പോർട്ടലിൽ പ്രവേശിച്ച് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം ഗൃഹനാഥന്റെ/ഗൃഹനാഥയുടെ പേരും മൊബൈൽ നമ്പറും നൽകുക. (ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു വീടിന്റെ വിവരങ്ങൾ മാത്രമേ നൽകാൻ സാധിക്കൂ).

ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത ശേഷം മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി (OTP) നൽകി അടുത്ത ഘട്ടത്തിലേക്ക് കടക്കാം.

ജില്ല, വില്ലേജ്/ടൗൺ എന്നിവ നൽകിയ ശേഷം സ്ക്രീനിൽ തെളിയുന്ന ഭൂപടത്തിൽ (Map) നിന്നും വീട് സ്ഥിതി ചെയ്യുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തണം.

ഇതിന് ശേഷം തെളിയുന്ന 34 സെൻസസ് ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകുക.

2026-06-2922:06:96.suprabhaatham-news.png
 
 

വിവരങ്ങൾ പൂർണ്ണമായി നൽകിക്കഴിഞ്ഞാൽ 11 അക്കങ്ങളുള്ള ഒരു 'സെൽഫ് എന്യൂമറേഷൻ ഐ.ഡി' (Self Enumeration ID) ലഭിക്കും. ഇത് സുരക്ഷിതമായി സൂക്ഷിച്ചുവെക്കേണ്ടതാണ്. ജൂലൈ ഒന്നിന് ശേഷം സെൻസസ് ഉദ്യോഗസ്ഥർ വീടുകളിലെത്തുമ്പോൾ ഈ 11 അക്ക ഐ.ഡി മാത്രം കൈമാറിയാൽ മതിയാകും. ഇതോടെ വീട്ടിലിരുന്നുള്ള വിവരശേഖരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം നീങ്ങിയെങ്കിലും വിലക്കുറവില്ലാതെ വിപണി; വിലക്കയറ്റത്തിൽ ഒന്നാമത്; വരുമാനത്തിൽ മെല്ലെപ്പോക്ക്

Kerala
  •  2 hours ago
No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  3 hours ago
No Image

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ; കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത 

Kerala
  •  3 hours ago
No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  11 hours ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  11 hours ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  11 hours ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  11 hours ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  11 hours ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  12 hours ago