HOME
DETAILS

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

  
Web Desk
July 02, 2026 | 4:22 PM

action against critics cpm removes local leaders after facebook post against mv govindan over thalipparamba defeat

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ തളിപ്പറമ്പ് മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിച്ച പ്രാദേശിക നേതാക്കൾക്കെതിരെ കടുത്ത നടപടിയുമായി സിപിഎം. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി. പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നും ഷൈജുവിനെ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്നും സി.പി.എം പുറത്താക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജയിംസ് മാത്യു എന്നിവരെ വിമർശിച്ച് പ്രകാശൻ നേരത്തെ ഫേസ്ബുക്കിൽ കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി കടുപ്പിച്ചത്.

തളിപ്പറമ്പിലും പയ്യന്നൂരും സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാന കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചതായി നേരത്തെ പുറത്തുവന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സമ്മതിച്ചിരുന്നു.

എന്നാൽ, ഇതിന്റെ പേരിൽ പാർട്ടിയിലെ ആഭ്യന്തര കാര്യങ്ങൾ പരസ്യമാക്കുന്നതും ഉയർന്നുവരുന്ന വിമത സ്വരങ്ങളും പ്രസ്ഥാനത്തിന്റെ പൊതുമതിപ്പ് കുറച്ചെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ.

സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരുന്ന ഭാരവാഹികൾക്കും പ്രവർത്തകർക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കാനാണ് പാർട്ടി തീരുമാനം. ഇതിന്റെ ആദ്യപടിയായാണ് കണ്ണൂരിലെ ഈ അച്ചടക്ക നടപടി.

 

party's defeat in Thalipparamba, the CPM has taken strict disciplinary action against local leaders who publicly criticized the leadership. After a Facebook post emerged targeting senior leader M.V. Govindan, the party cracked down on dissent, removing the responsible local leaders from their official positions. The move sends a clear message from the CPM leadership that public criticism and breach of party discipline will face immediate action.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  3 hours ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  3 hours ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  4 hours ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  5 hours ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  5 hours ago
No Image

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  5 hours ago
No Image

90% വരെ കിഴിവുമായി നൂറോളം ബ്രാൻഡുകൾ; ദുബൈയിലെ 12 മണിക്കൂർ വമ്പൻ ഫ്ലാഷ് സെയിൽ ഇന്ന് രാത്രി 10 വരെ

uae
  •  5 hours ago
No Image

പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

Kerala
  •  5 hours ago
No Image

നെന്മാറയില്‍ ഏഴാം ക്ലാസുകാരനെ അധ്യാപകന്‍ മുഖത്തടിച്ചെന്ന് പരാതി; കണ്ണിന് താഴെ പരുക്ക്

Kerala
  •  6 hours ago