കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കരന് ജാമ്യം
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രതി ജിതിന്‍ ഭാസ്‌കരന് ജാമ്യം. ജില്ല സെഷന്‍ കോടതിയാണ് ഡിവൈഎഫ് ഐ നേതാവ് ജിതിന് ജാമ്യം അനുവദിച്ചത്. പ്രതി നേരത്തെ നല്‍കിയ ജാമ്യഹരജി വടകര മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
സെഷന്‍ കോടതി ജസ്റ്റിസ് ബി.എസ് ബിന്ദുകുമാരിയാണ് കേസ് പരിഗണിച്ചത്. 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യമാണ് അനുവദിച്ചത്. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കും. ആഴ്ച്ചയില്‍ രണ്ടുദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും ജാമ്യ വ്യവസ്ഥയുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വടകരയിലെ സ്ഥാനാര്‍ഥിയായിരുന്ന ഷാഫി പറമ്പിലിനെതിരെ വ്യാജ പോസ്റ്റര്‍ പങ്കുവെച്ച സംഭവമാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്. എംഎസ്എഫ് നേതാവിന്റേതെന്ന പേരില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് ജിതിനാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും സ്‌ക്രീന്‍ഷോട്ട് നിര്‍മ്മിച്ച ആളെ കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും, പരിശോധനയില്‍ ജിതിന്‍ ഭാസ്‌കറാണ് ബ്രോഡ്കാസ്റ്റ് മെസേജിങ് വഴി വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഡിവൈഎഫ് ഐ നേതാവായിരരുന്ന റിബേഷ് രാമകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തതിന് ശേഷമാണ് ജിതിന്‍ ഭാസ്‌കറിനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."