മുണ്ടിനീര്‍ വ്യാപനം: ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസത്തേക്ക് അവധി
ആലപ്പുഴ: മുണ്ടിനീര്‍ (മംപ്‌സ്) വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ തുമ്പോളി എസ്.എന്‍.വി എല്‍.പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുണ്ടിനീര്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
രോഗം കൂടുതല്‍ കുട്ടികളിലേക്ക് പടരാതിരിക്കാന്‍ ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്‌കൂളിന് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 21 ദിവസത്തേക്ക് അവധി അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.
എന്താണ് മുണ്ടിനീര്‍ (മംപ്‌സ്)
ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുന്ന വൈറല്‍ രോഗമാണ് മുണ്ടിനീര്‍ അഥവാ മംപ്‌സ്. പാരാമിക്‌സോ വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം ഉമിനീര്‍ വഴിയോ രോഗബാധിതന്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന തുള്ളികളിലൂടെയോ പകരും. ശ്വസനനാളിയിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസ് പിന്നീട് രക്തപ്രവാഹത്തിലേക്കും വ്യാപിക്കും.
രണ്ട് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ അപൂര്‍വമായി വാക്‌സീന്‍ എടുത്ത കൗമാരക്കാര്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞാല്‍ രോഗം ബാധിക്കാം.
ഉമിനീര്‍ ഗ്രന്ഥി വീര്‍ക്കുന്നതിനാല്‍ കവിളില്‍ നീര്‍വീക്കം ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. പനി, തലവേദന, പേശിവേദന, ക്ഷീണം, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് എന്നിവയും അനുബന്ധ ലക്ഷണങ്ങളാണ്. അപൂര്‍വമായി തലച്ചോറിനും വൃഷണങ്ങള്‍ക്കും ഉള്‍പ്പെടെ മറ്റ് അവയവങ്ങള്‍ക്കും വീക്കം പോലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാം.
രക്തമോ ഉമിനീരോ പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം പടരാതിരിക്കാന്‍ സമയബന്ധിതമായ രോഗനിര്‍ണയം പ്രധാനമാണ്. മുണ്ടിനീരിന് പ്രത്യേക ആന്റിവൈറല്‍ ചികിത്സയില്ല. ലക്ഷണങ്ങള്‍ കുറയ്ക്കാനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനുമുള്ള ചികിത്സയാണ് നല്‍കുന്നത്. ആവശ്യത്തിന് വിശ്രമം, ധാരാളം വെള്ളം കുടിക്കല്‍, വേദനസംഹാരികള്‍, വീര്‍ത്ത ഗ്രന്ഥികളില്‍ ചൂടോ തണുപ്പോ നല്‍കല്‍ എന്നിവ രോഗശമനത്തിന് സഹായിക്കും.
മീസില്‍സ്മംപ്‌സ്‌റൂബെല്ല (എം.എം.ആര്‍) വാക്‌സീന്‍ സ്വീകരിക്കുന്നത് മുണ്ടിനീര്‍ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കും. ഇന്ത്യയില്‍ മൂന്ന് ഡോസുകളായാണ് എം.എം.ആര്‍ വാക്‌സീന്‍ നല്‍കുന്നത്. ആദ്യ ഡോസ് 9 മുതല്‍ 12 മാസം വരെയും, രണ്ടാം ഡോസ് 15 മുതല്‍ 18 മാസം വരെയും, മൂന്നാം ഡോസ് 4 മുതല്‍ 6 വയസ്സ് വരെയുമാണ് നല്‍കുന്നത്.
Amid the spread of mumps, the Alappuzha District Collector has declared a 21-day holiday for Thumpoly S.N.V L.P School. The action was taken after mumps was confirmed among students at the school.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."