HOME
DETAILS

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

  
July 04, 2026 | 2:48 PM

action by administration 47 government employees including clerks and attenders dismissed from service in lakshadweep

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിൽ വൻ അഴിച്ചുപണി. വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 47 സർക്കാർ ജീവനക്കാരെ അഡ്മിനിസ്ട്രേഷൻ സർവീസിൽ നിന്ന് നിർബന്ധിതമായി വിരമിപ്പിച്ചു. ഫണ്ടമെന്റൽ റൂൾ 56(j) പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ചാണ് ദ്വീപ് ഭരണകൂടത്തിന്റെ അടിയന്തര നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കവരത്തിയിലെ സെക്രട്ടേറിയറ്റ് സർവീസ് സെക്ഷൻ പുറത്തിറക്കി.

വിവിധ ദ്വീപുകളിലെ സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലർക്ക് (UDC), ലോവർ ഡിവിഷൻ ക്ലർക്ക് (LDC), മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (MTS) വിഭാഗങ്ങളിൽപെട്ട 47 ജീവനക്കാർക്കെതിരെയാണ് കൂട്ട നടപടി ഉണ്ടായിരിക്കുന്നത്. ഭരണകൂടത്തിന്റെ ഈ അപ്രതീക്ഷിത നീക്കം ദ്വീപ് സമൂഹത്തിലെ സർക്കാർ ജീവനക്കാർക്കിടയിൽ കടുത്ത ആശങ്കയ്ക്കും ഭീതിക്കും കാരണമായിട്ടുണ്ട്.

പൊതുതാൽപ്പര്യം മുൻനിർത്തിയാണ് കടുത്ത നടപടിയിലേക്ക് കടന്നതെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ ഔദ്യോഗിക വിശദീകരണം. ജീവനക്കാരുടെ ഇതുവരെയുള്ള സേവന റെക്കോർഡുകൾ വിലയിരുത്തുന്നതിനായി ഭരണകൂടം പ്രത്യേക റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാർശയുടെയും ലഭ്യമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് നടപടി. ഇവർ സർവീസിൽ തുടരുന്നത് പൊതുതാൽപ്പര്യത്തിന് അനുയോജ്യമല്ലെന്ന വിലയിരുത്തലിലാണ് അഡ്മിനിസ്‌ട്രേഷൻ ഉത്തരവിറക്കിയത്.

ഉത്തരവ് കൈപ്പറ്റുന്ന തീയതി മുതൽ നടപടി പ്രാബല്യത്തിൽ വരും. പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നോട്ടീസ് കാലാവധിക്ക് പകരമുള്ള മൂന്ന് മാസത്തെ ശമ്പളവും അലവൻസുകളും ലഭിക്കും. കൂടാതെ, നിലവിലുള്ള ചട്ടങ്ങൾക്കനുസൃതമായ പെൻഷൻ ആനുകൂല്യങ്ങൾക്ക് ഇവർ അർഹരായിരിക്കുമെന്ന് സ്‌പെഷ്യൽ സെക്രട്ടറി (സർവീസ്) പദ്മാകർ റാം ത്രിപാഠി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

 

in an unexpected move, the lakshadweep administration has dismissed 47 government employees from service, including clerks and attenders. the sudden mass termination has sparked widespread concern and discussion across the island territory.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  4 hours ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  4 hours ago
No Image

പത്തനംതിട്ടയിൽ 13 കാരി പീഡിപ്പിക്കപ്പെട്ട കേസ്: കസ്റ്റഡിയിലെടുത്ത സഹപാഠികളായ ആറുപേരെയും വിട്ടയച്ചു; മൊഴികളിൽ വൈരുദ്ധ്യമെന്ന് പൊലിസ്

Kerala
  •  4 hours ago
No Image

തൃശൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; 25-കാരൻ പൊലിസിൽ കീഴടങ്ങി

Kerala
  •  4 hours ago
No Image

ദുബൈയിലെ തെരുവുകളിൽ വാകമരങ്ങൾ പൂത്തുലയുന്നു; പ്രവാസികളിൽ സ്വന്തം നാടിന്റെ സ്മരണകൾ ഉണർത്തി ഗുൽമോഹർ വസന്തം

uae
  •  4 hours ago
No Image

വാമനപുരത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

Kerala
  •  5 hours ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: അന്വേഷണത്തില്‍ അട്ടിമറിയെന്ന് ആരോപണം; നിയമോപദേശം തേടി സര്‍ക്കാര്‍

Kerala
  •  5 hours ago
No Image

മുൻകൂർ അനുമതിയില്ലാത്ത കെട്ടിട പരസ്യങ്ങൾക്ക് 10,000 ദിർഹം പിഴ; മുന്നറിയിപ്പുമായി അബുദബി സിവിൽ ഡിഫൻസ്

uae
  •  5 hours ago
No Image

ഡമസ്‌കസ് സ്‌ഫോടനം അപലപിച്ച് ഒമാന്‍; ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് സുല്‍ത്താനേറ്റ്

oman
  •  5 hours ago
No Image

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ജൂലൈ 8ന് പണിമുടക്ക്

Kerala
  •  5 hours ago