ബെംഗളൂരുവില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചു; അഞ്ച് യാത്രക്കാര്‍ക്കും ഡ്രൈവര്‍ക്കും പരുക്ക്
ബെംഗളൂരു: ബെംഗളൂരുവിലെ കെ.ആര്‍. സര്‍ക്കിളിന് സമീപം രണ്ട് ബി.എം.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് യാത്രക്കാര്‍ക്കും ഒരു ഡ്രൈവര്‍ക്കും പരുക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.
കെംപെഗൗഡ ബസ് സ്റ്റേഷനില്‍ നിന്ന് അത്തിബെലയിലേക്ക് പോവുകയായിരുന്ന ബി.എം.ടി.സി. ബസ് ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് പിന്നില്‍ നിന്ന് വന്ന മറ്റൊരു ഇലക്ട്രിക് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുബസുകളിലുമുണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു.
പരുക്കേറ്റ അഞ്ച് യാത്രക്കാരെയും ഡ്രൈവറെയും ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലാവരുടെയും പരുക്കുകള്‍ നിസാരമാണെന്നും ഡ്രൈവറുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ അറിയിച്ചു.
അപകടമുണ്ടാക്കിയ ഇലക്ട്രിക് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് രണ്ട് ക്രെയിനുകളുടെ സഹായത്തോടെ അപകടത്തില്‍പ്പെട്ട ബസുകള്‍ റോഡില്‍ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.
Five passengers and one driver were injured in an accident involving two BMTC buses that collided near K.R. Circle in Bengaluru. The accident occurred at around 8:30 AM on Saturday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."