HOME
DETAILS

മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമം; കോതമംഗലത്ത് രണ്ട് പേര്‍ പിടിയില്‍

  
July 05, 2026 | 1:29 PM

Attempt to sell porcupine meat two arrested in Kothamangalam

എറണാകുളം: കോതമംഗലത്ത് മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഇഞ്ചത്തൊട്ടി സ്വദേശി സുനില്‍, മാമലക്കണ്ടം സ്വദേശി രാജു പൊന്നപ്പന്‍ എന്നിവരാണ് പിടിയിലായത്.

നേര്യമംഗലം വനം റേഞ്ചിലെ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തില്‍ കെണിവെച്ചാണ് പ്രതികള്‍ മുള്ളന്‍പന്നിയെ പിടികൂടിയതെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് മാംസം വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് ഇരുവരും പിടിയിലായത്.

പ്രതികള്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്ത വനം വകുപ്പ് ഇവരെ കോതമംഗലം കോടതിയില്‍ ഹാജരാക്കി.

ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി.ജി. സന്തോഷിന്റെ നേതൃത്വത്തില്‍ ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ടി.എ. ഷാജി, എം. ദിലീപ് കുമാര്‍, രോഹിത് എം. രാജ്, മിഥുന്‍ എം.ജി., ഗൗതമി സതീശന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി തുടര്‍നടപടികള്‍ സ്വീകരിച്ചത്.

The Forest Department arrested two individuals in Kothamangalam for attempting to sell porcupine meat. The arrested persons are Sunil from Inchathotty and Raju Ponnappan from Mamalakkandam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  2 hours ago
No Image

തികഞ്ഞ അപമാനം, എന്റെ ടീമെങ്കിൽ വലിച്ചിഴച്ച് പുറത്താക്കിയേനെ"; പരാഗ്വേക്കെതിരെ ആഞ്ഞടിച്ച് ജോ ഹാർട്ട്

Football
  •  2 hours ago
No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  2 hours ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  3 hours ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  3 hours ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  3 hours ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  3 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  3 hours ago
No Image

കെ.ഐ.സി 'രിഹ്‌ല' ക്വിസ് മത്സരം സംഘടിപ്പിച്ചു

Kuwait
  •  3 hours ago
No Image

വിമാനത്താവളത്തിന് സമീപം വീണ്ടും പാര്‍ക്കിങ് പ്രതിസന്ധി; വാടക കാര്‍ കമ്പനികള്‍ക്കെതിരേ കര്‍ശന നടപടിക്ക് നീക്കം

bahrain
  •  4 hours ago