HOME
DETAILS

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

  
July 05, 2026 | 3:50 PM

woman arrested for killing husband burying body in bathroom toilet

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ ശുചിമുറിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഭയാനകമായ വിവരങ്ങൾ പുറത്ത്. ഭർത്താവായ സുരേന്ദ്ര ശർമയെ കൊലപ്പെടുത്തുന്നതിന് മുൻപ് ഭാര്യ റൂബി ശർമ ഭക്ഷണത്തിൽ 15 മുതൽ 20 വരെ ഉറക്കഗുളികകൾ കലർത്തി നൽകിയിരുന്നതായി പൊലിസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ 45 ദിവസമായി സുരേന്ദ്ര ശർമയെ കാണാനില്ലായിരുന്നു. സുരേന്ദ്ര എവിടെയെങ്കിലും പോയതാകാമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. ഭർത്താവ് എവിടെയെന്ന ചോദ്യങ്ങൾക്കെല്ലാം, അദ്ദേഹം പുറത്തുപോയതാണെന്നും ഉടൻ മടങ്ങിവരുമെന്നുമായിരുന്നു റൂബിയുടെ മറുപടി. തുടർന്ന് മേയ് 26-ന് റൂബിയും ഭർതൃസഹോദരനായ അനിലും ചേർന്ന് സുരേന്ദ്രയെ കാണാനില്ലെന്ന് കാണിച്ച് പൊലിസിൽ പരാതി നൽകി.

പൊലിസ് അന്വേഷണം ആരംഭിച്ചതോടെ ഭർത്താവിനായുള്ള തിരച്ചിലിൽ സഹായിക്കുന്ന രീതിയിൽ റൂബി നാടകീയമായി അഭിനയിക്കുകയായിരുന്നു. എന്നാൽ റൂബിയുടെ മൊഴികളിലെ വൈരുധ്യം സുരേന്ദ്രയുടെ കുടുംബാംഗങ്ങളിൽ സംശയമുണർത്തി. തുടർന്ന് അനിൽ റൂബിക്ക് നേരെ സംശയം പ്രകടിപ്പിച്ചതോടെ പൊലിസ് ഇവരെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

സുരേന്ദ്ര ശർമ സ്ഥിരമായി മദ്യപിച്ച് ബന്ധുക്കളുമായി വഴക്കിടാറുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഭാവിയിൽ തങ്ങൾക്കെതിരെ വലിയ നിയമനടപടികളുണ്ടാകുമെന്ന് റൂബി ഭയപ്പെട്ടിരുന്നു. ഈ ഭയമാണ് ഭർത്താവിനെ വകവരുത്താൻ റൂബിയെ പ്രേരിപ്പിച്ചതെന്ന് പൊലിസ് പറയുന്നു.

ഉറക്കഗുളിക കഴിച്ച് സുരേന്ദ്ര അബോധാവസ്ഥയിലായപ്പോഴാണ് റൂബി കൊലപാതകം നടത്തിയത്. തുടർന്ന് മൃതദേഹം വലിച്ചിഴച്ച് വീടിന്റെ ശുചിമുറിയിലേക്ക് കൊണ്ടുപോയി. മൺതറയായിരുന്ന ശുചിമുറിയിൽ ആഴത്തിൽ കുഴിയെടുത്ത് മൃതദേഹം അതിൽ മൂടി.

കൊലപാതകവിവരം ആരും അറിയാതിരിക്കാൻ, തൊട്ടടുത്ത ദിവസം തന്നെ തൊഴിലാളികളെ വിളിച്ച് ശുചിമുറിയിൽ വീണ്ടും മണ്ണിട്ട് നിരപ്പാക്കുകയും അതിനു മുകളിൽ കോൺക്രീറ്റ് ചെയ്യുകയുമായിരുന്നു. റൂബി കുറ്റം സമ്മതിച്ചതിനെ തുടർന്ന് പൊലിസ് സ്ഥലത്തെത്തി ശുചിമുറിയുടെ തറ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ക്രൂരമായ ഈ കൊലപാതകത്തിൽ റൂബിയെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

a woman was arrested for murdering her husband by giving him an overdose of sleeping pills. after his death, she buried the body inside the bathroom and covered it with concrete to hide the crime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  4 hours ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  4 hours ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  5 hours ago
No Image

തികഞ്ഞ അപമാനം, എന്റെ ടീമെങ്കിൽ വലിച്ചിഴച്ച് പുറത്താക്കിയേനെ; പരാഗ്വേക്കെതിരെ ആഞ്ഞടിച്ച് ജോ ഹാർട്ട്

Football
  •  5 hours ago
No Image

കൊണ്ടോട്ടിയിൽ അനിയന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

Kerala
  •  5 hours ago
No Image

ഏകദിനത്തിൽ ഓവറുകൾ കുറയും, വരുന്നു പുതിയ ആഗോള ടി20 ലീഗ്; വിപ്ലവകരമായ പരിഷ്കാരങ്ങളുമായി ഐസിസി!

Cricket
  •  5 hours ago
No Image

കോട്ടയത്ത് ടിഷ്യൂ പേപ്പർ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല

Kerala
  •  5 hours ago
No Image

ഫലസ്തീൻ അധിനിവേശം അവസാനിപ്പിക്കാതെ ഇസ്റാഈലുമായി ബന്ധമില്ല: ഈജിപ്ഷ്യൻ പ്രസിഡന്റ്

Kerala
  •  6 hours ago
No Image

ഗോൾഡൻ ബൂട്ട് പോരാട്ടം തീപ്പാറുന്നു; മെസ്സിക്കൊപ്പം എംബാപ്പെ, പക്ഷേ റൊണാൾഡോ എവിടെ?

Football
  •  6 hours ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് പോർട്ടൽ; നിയന്ത്രണങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പുതുക്കി എംബസി

uae
  •  6 hours ago