മൊബൈൽ ഫ്ലാഷ് ലൈറ്റിൽ ശസ്ത്രക്രിയ; യുവാവിന്റെ മരണത്തിൽ ചികിത്സാപ്പിഴവ് ആരോപണം, മൃതദേഹം ഖബറിൽനിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും
കണ്ണൂർ: ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് യുവാവ് മരിച്ചെന്ന പരാതിയിൽ മൃതദേഹം ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്. കണ്ണൂർ ചക്കരക്കൽ ഇരിവേരി സ്വദേശി ഷാനവാസിന്റെ മൃതദേഹമാണ് നാളെ രാവിലെ പുറത്തെടുത്ത് ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്തുക. തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് പോസ്റ്റ്മോർട്ടം ചെയ്യാൻ ഉത്തരവിട്ടത്. നാളെ മൃതദേഹം പുറത്തെടുത്ത് പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവിട്ടത്.
ബെംഗളൂരുവിൽ മരുന്ന് വിതരണ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഷാനവാസിനെ പൈൽസ് ശസ്ത്രക്രിയയ്ക്കായാണ് ബെംഗളൂരുവിലെ പ്രശസ്തമായ വിക്ടോറിയ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ഡോക്ടറുടെ ക്രൂരമായ അനാസ്ഥയാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് ഭാര്യ ഷേർളി ആരോപിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി 19-നാണ് ഭർത്താവിനെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് തന്നെ അദ്ദേഹത്തെ ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം രാത്രി ഒരു മണിയോടെ വാർഡിലെത്തിയ ഡോക്ടർ നഴ്സുമാരുടെ പോലും സഹായമില്ലാതെ, മൊബൈൽ ഫോണിന്റെ ടോർച്ച് വെട്ടത്തിൽ വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് ഷേർളി പറയുന്നു.
ഈ രണ്ടാമത്തെ ശസ്ത്രക്രിയയോടെ യുവാവിന് ശരീരത്തിൽ വലിയ മുറിവുണ്ടാകുകയും കടുത്ത രക്തസ്രാവം അനുഭവപ്പെടുകയും ചെയ്തു. എന്നാൽ ആശുപത്രി അധികൃതർ ഇത് വകവെക്കാതെ ഇവരെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് അയക്കുകയായിരുന്നു. തുടർന്ന് മാർച്ച് 15-ന് വീട്ടിൽ വെച്ച് വീണ്ടും അതിശക്തമായ രക്തസ്രാവമുണ്ടാവുകയും യുവാവ് മരണപ്പെടുകയുമായിരുന്നു. ഭർത്താവിന്റെ മരണത്തിന് പിന്നാലെ നീതിക്കുവേണ്ടി ഷേർളി ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും അവർ പരാതി കേൾക്കാൻ പോലും തയ്യാറായില്ല. തുടർന്ന് ബെംഗളൂരു വി.വി. പുരം പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും രണ്ടു മാസത്തോളം പൊലിസ് നടപടികളൊന്നും എടുക്കാതെ കേസ് വൈകിപ്പിച്ചു.
ഇതോടെയാണ് ഷേർളി ബെംഗളൂരുവിലെ കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച കോടതി പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോഴാണ്, മരണത്തിന് പിന്നാലെ പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്ന വിവരം പൊലിസ് കോടതിയെ അറിയിക്കുന്നത്. ഇതേത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കർശന നിർദേശം നൽകുകയായിരുന്നു.
കോടതി ഉത്തരവോടെ വി.വി. പുരം പൊലിസ് തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേട്ടിനെ സമീപിക്കുകയും തുടർന്ന് മൃതദേഹം പുറത്തെടുക്കാനുള്ള അനുമതി ലഭിക്കുകയുമായിരുന്നു. ഡോക്ടർമാരുടേയും ജീവനക്കാരുടേയും ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ സമീപനമാണ് ഭർത്താവിന്റെ മരണത്തിന് കാരണമായത്. ഇതിനാധാരമായ ഡിജിറ്റൽ തെളിവുകൾ തന്റെ മൊബൈൽ ഫോണിലുണ്ടെന്നും അവർ വ്യക്തമാക്കി. "ആശുപത്രി അധികൃതരോട് പരാതിപ്പെട്ടിട്ടും അവർ അത് അവഗണിക്കുകയാണുണ്ടായത്. നീതി ലഭിക്കും വരെ നിയമപോരാട്ടവുമായി മുന്നോട്ട് പോകും." എന്നും ഷാനവാസിന്റെ ഭാര്യ പറഞ്ഞു.
മരണത്തിന് പിന്നാലെ ഷാനവാസിന്റെ മൃതദേഹം നാട്ടിലെത്തിച്ചായിരുന്നു കബറടക്കിയിരുന്നത്. ഇരിവേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കഴിഞ്ഞ മാർച്ച് 16നായിരുന്നു കബറടക്കം നടത്തിയിരുന്നത്. ഇരിവേരി സ്വദേശിയാണെങ്കിലും കഴിഞ്ഞ ഇരുപത് വർഷമായി കുടുംബവുമൊത്ത് ബെംഗളൂരുവിലായിരുന്നു ഷാനവാസ് താമസം. മരുന്ന് വിതരണ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഷാനവാസിന് നാടുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല എന്നാണ് വിവരം. എന്നാൽ മരണം സംഭവിച്ചാൽ നാട്ടിൽ കബറടക്കം നടത്തണമെന്ന് ഷാനവാസിന് നിർബന്ധമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം നാട്ടിൽ കബറടക്കം ചെയ്തത്.
കേസ് അന്വേഷിക്കുന്ന കർണാടക പൊലിസ് കേരള പൊലിസുമായും റവന്യൂ അധികൃതരുമായും ബന്ധപ്പെട്ട് മൃതദേഹം പുറത്തെടുക്കാനുള്ള അനുമതി തേടുകയായിരുന്നു. തുടർന്ന് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് (SDM) ആണ് പോസ്റ്റുമോർട്ടം നടത്താൻ ഉത്തരവിട്ടത്. നാളെ രാവിലെ ഏഴ് മണിക്ക് റവന്യൂ അധികൃതരുടെയും കർണാടക, കേരള പൊലിസിന്റെയും സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് വിദഗ്ധ മെഡിക്കൽ സംഘം പോസ്റ്റുമോർട്ടം നടത്തും.
Following the tragic death of a young man, allegations of severe medical negligence have surfaced against the hospital. reports indicate that the doctors performed a critical surgery using only a mobile phone's flashlight due to a power failure or lack of proper backup facilities. suspected of malpractice, the authorities have ordered the exhumation of the youth's body from the grave to conduct a detailed post-mortem examination and investigate the exact cause of death.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."