വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന 18-കാരി മരിച്ചു; കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി. കൂഡ്‌ലു ചെട്ടുംകുഴി ഇസത്ത് നഗർ എസ്എം മൻസിലിലെ അബ്ദുൽ മനാഫിന്റെ മകൾ ആമിന നുസാ (18) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ ജൂൺ 25-നാണ് ആമിന നുസയെ വിഷം അകത്തുചെന്ന് അവശനിലയിൽ ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തിൽ കാസർകോട് ടൗൺ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിക്ക് നേരത്തെ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് പ്രാഥമിക സൂചന.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471-2552056
An 18-year-old girl, who was undergoing treatment at a hospital after consuming poison, has passed away. Following her death, the Kasaragod Town Police have registered a case of unnatural death and initiated an investigation into the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."