HOME
DETAILS

മംഗളൂരു -ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയേക്കും; റെയില്‍വേ മന്ത്രിക്ക് കത്തയച്ച് സുരേഷ് ഗോപി

  
July 07, 2026 | 4:40 AM

mangaluru-goa vande bharat express likely to be extended to kozhikode suresh gopi submits request to railway minister

 


കോഴിക്കോട്: മംഗളൂരു- ഗോവ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് കോഴിക്കോട് വരെ ദീര്‍ഘിപ്പിച്ചേക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ഔദ്യോഗികമായി കത്തു നല്‍കി. നിലവില്‍ യാത്രക്കാരുടെ കുറവ് മൂലം പ്രതിസന്ധി നേരിടുന്ന ഈ വന്ദേഭാരത് സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് വന്‍ വിജയമാകുമെന്നാണ് വിലയിരുത്തല്‍.

സര്‍വീസ് കേരളത്തിലേക്ക് നീട്ടുന്നത് ഇരു സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുമെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടന കേന്ദ്രമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ക്കായി ബൈന്ദൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. മംഗല്‍പ്പാടിയിലെ എംആര്‍പിഎല്ലില്‍ (MRPL) നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പങ്കുവച്ചത്.

കേരളത്തില്‍ നിലവിലുള്ള വന്ദേഭാരത് ട്രെയിനുകള്‍ 150 ശതമാനത്തിലേറെ യാത്രക്കാരുമായി മികച്ച ലാഭത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ മംഗളൂരു-ഗോവ റൂട്ടില്‍ പകുതിയോളം സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്. മുന്‍പ് ഈ സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ റെയില്‍വേ ആലോചിച്ചിരുന്നെങ്കിലും കര്‍ണാടകയിലെ ചില രാഷ്ട്രീയ കോണുകളില്‍ നിന്നുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് പദ്ധതി മാറ്റിവയ്ക്കുകയായിരുന്നു. പുതിയ നീക്കം യാഥാര്‍ത്ഥ്യമായാല്‍ മൂകാംബിക, ഉഡുപ്പി, മുരുഡേശ്വര്‍ തുടങ്ങിയ തീര്‍ത്ഥാടകര്‍ക്ക് പുറമെ, ഗോവയിലേക്ക് അതിവേഗം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ ടൂറിസ്റ്റുകള്‍ക്കും ഇത് വലിയ അനുഗ്രഹമാകും.

 

Union Minister Suresh Gopi has requested Railway Minister Ashwini Vaishnaw to extend the low-occupancy Mangaluru-Goa Vande Bharat Express to Kozhikode, which would highly benefit tourists and pilgrims from Kerala.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫസല്‍ വധക്കേസ്: എലി കൊണ്ടുപോയെന്ന് കരുതിയ ചോരപുരണ്ട തൂവാല കോടതിയില്‍ നിന്ന് തന്നെ കണ്ടെത്തി

Kerala
  •  3 hours ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതിയില്‍, പ്രോസിക്യൂഷന്‍ നിലപാട് നിര്‍ണായകം

Kerala
  •  3 hours ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചു കൊന്ന മലപ്പുറം സ്വദേശിയായ സഹപാഠി പിടിയില്‍

Kerala
  •  3 hours ago
No Image

യുഎഇയിൽ ചൂടിനു നേരിയ ആശ്വാസം; തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

uae
  •  3 hours ago
No Image

കടല്‍ത്തീരത്ത് ദുരൂഹ ലോഹഗോളങ്ങള്‍; ബഹിരാകാശ അവശിഷ്ടമെന്ന് സംശയം, ജാഗ്രതാ നിര്‍ദേശവുമായി ഓസ്‌ട്രേലിയ

International
  •  4 hours ago
No Image

കെ.പി.സി.സി അധ്യക്ഷസ്ഥാനം; നേതാക്കളുമായി ചർച്ചയ്ക്ക് ദീപാദാസ് മുൻഷി

Kerala
  •  4 hours ago
No Image

രാജ്യസഭാ സീറ്റ് നഷ്ടഭീതി; ഇടഞ്ഞ് ഇറങ്ങിയവരോട് അടുക്കാൻ സി.പിഎം

Kerala
  •  4 hours ago
No Image

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില തകര്‍ന്നു; രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യത

Kerala
  •  4 hours ago
No Image

തസ്തിക നിർണയത്തിൽ ഒരു വിദ്യാർഥി അധികം; മൂന്ന് വർഷത്തിനിടെ 53 അധിക അധ്യാപക തസ്തിക

Kerala
  •  4 hours ago
No Image

ഇ 20 ഇന്ധനം; വാഹന ഉടമകളില്‍ 53 ശതമാനത്തിനും അതൃപ്തി; എഥനോള്‍ മൈലേജ് കുറയ്ക്കുന്നതായും പരാതി 

National
  •  5 hours ago