വയനാട്ടില്‍ അതിതീവ്ര മഴ തുടരുന്നു; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കല്‍പ്പറ്റ: അതിതീവ്ര മഴയും മണ്ണിടിച്ചില്‍ ദുരന്തവും കണക്കിലെടുത്ത് വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. നഴ്‌സറി, അങ്കണവാടി, സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
ജില്ലയില്‍ റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങരുതെന്നും അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിലെ തുരങ്കപാത നിര്‍മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം നാലായി. തുരങ്കപാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലില്‍ തകര്‍ന്നു. മണ്ണിനടിയില്‍ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഏഴ് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഇവര്‍ക്കായുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, പൊലീസ്, മറ്റ് രക്ഷാസംഘങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനിടെ മേപ്പാടി എസ്.ഐയ്ക്കും പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുരങ്കപാത നിര്‍മാണം നടക്കുന്ന മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ നിര്‍ത്തിവെച്ചിരുന്നെങ്കിലും പ്രദേശത്തുണ്ടായിരുന്ന തൊഴിലാളികളാണ് മണ്ണിനടിയില്‍പ്പെട്ടത്. നിരവധി വാഹനങ്ങളും മണ്ണിനടിയിലായിട്ടുണ്ട്.
അഗ്‌നിരക്ഷാസേന അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ച പുലര്‍ച്ചെയും മേഖലയിലുടനീളം അതിശക്തമായ മഴ ലഭിച്ചിരുന്നു. നിര്‍മാണ മേഖലയുള്‍പ്പെടെ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്.
Considering the extremely heavy rain and the landslide disaster, the Wayanad District Collector has declared a holiday tomorrow for all educational institutions in the district.The holiday applies to all institutions including nurseries, anganwadis, schools, and professional colleges.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."