HOME
DETAILS

വയനാട് കള്ളാടി മണ്ണിടിച്ചിൽ: മുഖ്യമന്ത്രി നാളെ ദുരന്തമേഖല സന്ദർശിക്കും

  
July 07, 2026 | 4:55 PM

Wayanad Kalladi landslide CM to visit disaster area tomorrow

വയനാട്: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ ദുരന്തബാധിത പ്രദേശം സന്ദർശിക്കും. രാവിലെ 11.30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്റർ മാർഗം തിരിക്കുന്ന അദ്ദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ വയനാട്ടിലെത്തും. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം വിലയിരുത്തുന്ന മുഖ്യമന്ത്രി, അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കും.

കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയ്ക്കായി നിർമാണപ്രവർത്തനങ്ങൾ നടക്കാനിരുന്ന മീനാക്ഷിമലയുടെ ഒരു ഭാഗം ഇടിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളാണ് മരണപ്പെട്ടത്. മധ്യപ്രദേശ് സ്വദേശിയും കമ്പനി ഓപ്പറേറ്ററുമായ ചന്ദ്ര ബാൻ, ബിഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ, ജാർഖണ്ഡ് സ്വദേശിയായ അൻമോൽ എന്നിവരാണ് മരിച്ചവർ. അപകടത്തിൽ കാണാതായ അഞ്ച് തൊഴിലാളികൾക്കായി വൈകിയും തിരച്ചിൽ തുടരുകയാണ്.

ഇന്ന് രാവിലെ 11.10ഓടെ മേപ്പാടിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള ചൂരൽമല റോഡിലെ മീനാക്ഷിയിലാണ് ദുരന്തമുണ്ടായത്. തുരങ്കപാതയുടെ വയനാട് ഭാഗത്തെ കവാടമായ ഇവിടെ തുരങ്കനിർമാണത്തിനായി മണ്ണ് നീക്കുന്ന ജോലികളാണ് നടന്നിരുന്നത്. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ 'ദിലീപ് ബിൽഡ്‌കോൺ' കമ്പനിക്കാണ് നിർമാണച്ചുമതല.

കനത്ത മഴയെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ഇവിടെ നിർമാണ ജോലികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. മലയിടിച്ച മണ്ണ് സമീപത്ത് വൻ കൂമ്പാരമായി കൂട്ടിയിട്ടിരിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ ഈ മണ്ണ് റോഡിലേക്ക് ഇടിഞ്ഞുവീണു. ഇത് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള അടിയന്തര ജോലികൾക്കായി ഇരുപത്തിയഞ്ചോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നപ്പോഴാണ് വീണ്ടും ഉരുൾപൊട്ടലുണ്ടായതും ദുരന്തം വിതച്ചതും.

 

Kerala Chief Minister vd satheeshan will visit the Kalladi area in Wayanad tomorrow to inspect the damage caused by a recent landslide. He is expected to assess the ongoing rescue operations, review safety measures, and meet with affected families and local officials.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 hours ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  3 hours ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  3 hours ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  4 hours ago
No Image

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകുന്നു! ഇ25 പെട്രോൾ നീക്കത്തിന് വേഗത കുറച്ച് കേന്ദ്ര സർക്കാർ; പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചു

National
  •  4 hours ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  4 hours ago
No Image

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala
  •  4 hours ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  5 hours ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  5 hours ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  5 hours ago