ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി വിദ്യാർഥിനി സഫിയ അയ്യൂബിനെ (23) കണ്ടെത്തി. ഡൽഹിയിൽ താമസിക്കുന്ന ഒരു മലയാളി കുടുംബമാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ ഇന്റർനാഷണൽ റിലേഷൻസ് (വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്) രണ്ടാം വർഷ എം.എ വിദ്യാർഥിനിയായ സഫിയ തിരുവനന്തപുരം പൂന്തുറ സ്വദേശിനിയാണ്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11:30 ഓടെയാണ് ഓഖ്ല ഹെഡിലെ പേയിംഗ് ഗസ്റ്റ് (പി.ജി) താമസസ്ഥലത്ത് നിന്ന് സഫിയയെ കാണാതാകുന്നത്. മരുന്ന് വാങ്ങാനായി പുറത്തുപോയ സഫിയയെ കാണാതാവുകയായിരുന്നു. മൊബൈൽ ഫോൺ മുറിയിൽത്തന്നെ വെച്ചിട്ടാണ് ഇറങ്ങിയത്.
വിദ്യാർഥിനിയെ കാണാതായതിനെ തുടർന്ന് ഒപ്പം താമസിക്കുന്നവർ പൊലിസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിവന്നിരുന്നത്. അതിനിടയിലാണ് പെൺകുട്ടിയെ കണ്ടെത്തിയെന്ന ആശ്വാസവാർത്ത പുറത്തുവന്നത്. നിലവിൽ പെൺകുട്ടിയെ പൊലിസ് ചോദ്യം ചെയ്ത് വരികയാണ്.
A missing Malayali girl student in Delhi has been found after being recognized by a Malayali family. malayalai student found in delhi. female student found in delhi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."