വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി
അബുദബി: മുൻ സഹപ്രവർത്തകയ്ക്ക് വാട്ട്‌സ്ആപ്പ് വോയ്‌സിൽ അധിക്ഷേപ സന്ദേശം അയച്ച സ്ത്രീക്ക് 30,000 ദിർഹം പിഴ ചുമത്തി അബുദബി ക്രിമിനൽ കോടതി. ഇതിന് പുറമെ പരാതിക്കാരിക്ക് താൽക്കാലിക നഷ്ടപരിഹാരമായി 21,000 ദിർഹം നൽകാനും കോടതി ഉത്തരവിട്ടു. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ യുഎഇ സൈബർ കുറ്റകൃത്യ നിയമം എത്രത്തോളം കർശനമാണെന്ന് വ്യക്തമാക്കുന്നതാണ് വിധി.
കേസ് ഡാറ്റ പ്രകാരം മറുപടി ലഭിക്കാത്ത ഒരു ഫോൺ കോളിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. പരാതിക്കാരി തന്റെ ഫോൺ കോളുകൾ ആവർത്തിച്ച് അവഗണിച്ചതിൽ പ്രകോപിതയായ പ്രതി, കടുത്ത അധിക്ഷേപങ്ങളും അശ്ലീല വാക്കുകളും നിറഞ്ഞ ഒരു വോയ്‌സ് സന്ദേശം വാട്ട്‌സ്ആപ്പിൽ അയക്കുകയായിരുന്നു.
തന്റെ ദേഷ്യം പ്രകടിപ്പിക്കാൻ ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഒരു ഓഡിയോ സന്ദേശമാണ് അയച്ചതെന്നും സുഹൃത്തുക്കൾ തമ്മിലുള്ള വഴക്കായതിനാൽ അപമാനിക്കാൻ ദുരുദ്ദേശ്യമില്ലായിരുന്നു എന്നുമാണ് പ്രതി കോടതിയിൽ വാദിച്ചത്. എന്നാൽ ഈ ഓഡിയോ നോട്ട് കേസിൽ നിഷേധിക്കാനാവാത്ത പ്രധാന ഭൗതിക തെളിവായി മാറുകയായിരുന്നു.
വ്യക്തിബന്ധങ്ങൾ നിയമത്തിന് മുന്നിൽ ഒഴികഴിവല്ല
മുൻകാല സൗഹൃദത്തിന്റെ ചരിത്രമുണ്ടെങ്കിലും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ വ്യക്തമായ തെറിവിളികളും അപമാനങ്ങളും രേഖപ്പെടുത്തുമ്പോൾ നിയമത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന ഒരു പ്രകോപനത്തിന്റെ പേരിൽ പ്രതിക്ക് കടുത്ത നിയമനടപടികളും സാമ്പത്തിക ബാധ്യതയുമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.
മെസേജിംഗ് ആപ്പുകൾ വഴിയോ സോഷ്യൽ മീഡിയ വഴിയോ ആശയവിനിമയം നടത്തുമ്പോൾ പൂർണ്ണമായ മാന്യത പുലർത്തണമെന്ന് അധികൃതർ താമസക്കാരോട് കർശനമായി ആവശ്യപ്പെടുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ചെറിയ പിഴവുകൾ പോലും വലിയ നിയമക്കുരുക്കുകളിലേക്ക് നയിച്ചേക്കാം.
A UAE court has fined an expatriate woman AED 30,000 after she was found guilty of sending an abusive WhatsApp voice message, highlighting the country's strict cybercrime and defamation laws.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."