HOME
DETAILS

ബിഹാറിൽ മുസ്‌ലിം യുവതിയുടെ നിഖാബ് ബലമായി അഴിപ്പിച്ച് സിന്ദൂരമണിയിച്ചു; ഹിന്ദുത്വ സംഘടനകളുടെ അതിക്രമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം

  
Web Desk
July 09, 2026 | 2:46 PM

muslim women attcked in bihar

പട്‌ന: ബിഹാറിലെ നവാദ ജില്ലയിൽ സദാചാര ഗുണ്ടാക്രമണം. ഹിന്ദു യുവാവിനൊപ്പം കണ്ട മുസ്‌ലിം യുവതിയെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ക്രൂരമായി അപമാനിച്ചതായി പരാതി. യുവതിയുടെ നിഖാബ് ബലമായി അഴിച്ചുമാറ്റിയ അക്രമിസംഘം, കൂടെയുണ്ടായിരുന്ന സുഹൃത്തിനെക്കൊണ്ട് യുവതിയുടെ നെറ്റിയിൽ ബലമായി സിന്ദൂരം ചാർത്തിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തുടനീളം വലിയ പ്രതിഷേധമാണ് ഉയരുന്നത്. തങ്ങളെ ഉപദ്രവിക്കരുതെന്നും വെറുതെ വിടണമെന്നും യുവതി അക്രമികളോട് കൈകൂപ്പി അപേക്ഷിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇതൊന്നും ചെവിക്കൊള്ളാതെ അക്രമിസംഘം ബലപ്രയോഗത്തിലൂടെ നിഖാബ് അഴിപ്പിക്കുകയായിരുന്നു.

"വീഡിയോ എന്തായാലും എടുക്കും, ഞങ്ങൾക്ക് തെളിവ് വേണം" എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമികൾ 'ജയ് ബജ്‌റംഗ്ബലി' വിളികളോടെ യുവതിയുടെ ബുർഖയും നിഖാബും ബലമായി അഴിച്ചുമാറ്റിയത്.

യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും അക്രമികളോട് കൈകൂപ്പി അപേക്ഷിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. "എടാ, നീ ആദ്യം ഇവളുടെ നെറ്റിയിൽ സിന്ദൂരം തൊട്, മുസ്‌ലിം ആചാരപ്രകാരമുള്ള കല്യാണമൊക്കെ പിന്നെ നോക്കാം" എന്നായിരുന്നു അക്രമികളിൽ ഒരാളുടെ ഭീഷണി. സിന്ദൂരം ചാർത്തിച്ച ശേഷവും അക്രമിസംഘം ഇവരെ വിടാതെ പിന്തുടരുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ നവാദ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇരയായ യുവതിയെയും യുവാവിനെയും കണ്ടെത്തി മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലിസ്. ക്രൂരമായ ഈ മനുഷ്യാവകാശ ലംഘനത്തിന് പിന്നിലെ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

 

A viral video from Bihar's Nawada district has sparked massive public outrage after a group of men intercepted and harassed a young Muslim woman. The mob forced the woman to remove her niqab (veil) and coerced her companion into applying sindoor (vermilion) on her forehead while recording the ordeal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിൽ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദിച്ച കേസ്; ഒളിവിൽ കഴിഞ്ഞിരുന്ന പിതാവും മക്കളും പൊലിസിൽ കീഴടങ്ങി

Kerala
  •  3 hours ago
No Image

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും എംഎൽഎ ബോർഡ് മാറ്റിയില്ല; എം. മുകേഷിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

Kerala
  •  4 hours ago
No Image

ഫ്രഞ്ച് പടയെ നേരിടും മുൻപ് ആഫ്രിക്കൻ സിംഹങ്ങൾക്ക് കനത്ത തിരിച്ചടി; മൊറോക്കോയുടെ ഗോൾവേട്ടക്കാരൻ ക്വാർട്ടറിന് പുറത്ത്!

Football
  •  4 hours ago
No Image

പെട്രോൾ വില 82 രൂപയാക്കണം'; എണ്ണക്കമ്പനികളുടെ കൊള്ളലാഭത്തിന് കേന്ദ്ര സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ

National
  •  4 hours ago
No Image

ഈജിപ്തിനെതിരെയുള്ള വിജയത്തിന് പിന്നാലെ അർജന്റീനയിൽ വൻ അക്രമം; ആഘോഷങ്ങൾക്കിടെ 9 പേർ അറസ്റ്റിൽ

Football
  •  4 hours ago
No Image

കാറിൽ ലഹരിക്കടത്ത്: മലപ്പുറത്ത് രണ്ട് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ; ഒപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു

Kerala
  •  5 hours ago
No Image

കര്‍ണാടകയില്‍ ലോറിയും ഫോഴ്‌സ് ക്രൂയിസര്‍ ജീപ്പും കൂട്ടിയിടിച്ചു; ഏഴുപേര്‍ മരിച്ചു, രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്

National
  •  5 hours ago
No Image

ഒറ്റ ഗോളില്‍ മെസിയെ വീഴ്ത്താം; ചരിത്രം കുറിക്കാൻ കിലിയൻ എംബാപ്പെ

Football
  •  5 hours ago
No Image

കുത്തിവെപ്പ് ആഴ്ചയിലൊരിക്കൽ മാത്രം; ചെലവും കുറയും, പ്രമേഹ രോഗികൾക്ക് ആശ്വാസമായി പുതിയ ഇൻസുലിൻ ഇന്ത്യൻ വിപണിയിലേക്ക്

National
  •  5 hours ago
No Image

വാഗമണില്‍ ഓഫ് റോഡ് ട്രക്കിങ് ജീപ്പ് മറിഞ്ഞു; ആറുപേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം

Kerala
  •  5 hours ago