മത്സ്യ, നെല്‍ കൃഷിക്ക് ധനസഹായം
കൊച്ചി: ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖല ഓഫീസ് മുഖേന എറണാകുളം, തൃശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട് പൊക്കാളി സംയോജിത മത്സ്യ നെല്‍കൃഷി പദ്ധതിയിലേക്ക് 2017-18 വര്‍ഷത്തേക്കുളള ഗുണോഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ അഞ്ച് പേരില്‍ കുറയാത്ത അംഗങ്ങളുളള ഗ്രൂപ്പുകള്‍ക്കോ, സ്വയംസഹായ സംഘങ്ങള്‍ക്കോ അക്ടിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും അഞ്ച് ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കïെത്തണം. പാട്ടവ്യവസ്ഥയില്‍ അഞ്ച് വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുളള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉïായിരിക്കണം.
പദ്ധതി പ്രകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറം ബïുകളില്‍ കïല്തൈകള് വെച്ചു പിടിപ്പിച്ച് ബï് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.
അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 15ന് മുമ്പായി എറണാകുളം ഓഫീസില്‍ ലഭിക്കണം.
കൂടുതല്‍ വിവരങ്ങള്‍ നേരിട്ടോ, ഫോണ്‍ മുഖേനയോ (04842805479) ഓഫീസില്‍ ലഭിക്കും. വിലാസം റീജിയല്‍ എക്സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം സി.സി 42110 ഇ.വി.ആര്.എ ലെയിന്‍ 2, വെണ്ണല ഗവ:ഹൈസ്കൂള്‍ റോഡ്, വെണ്ണല. പി.ഒ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."