പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാഫലം വെള്ളിയാഴ്ച (ജൂലൈ 17) പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം നീട്ടിവെക്കുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യം ജൂൺ 10-നും പിന്നീട് ജൂലൈ 15-നും ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ വീണ്ടും മാറ്റുകയായിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് മാറ്റിവെച്ച ഗൾഫ് കേന്ദ്രങ്ങളിലെ പരീക്ഷകൾ പൂർത്തിയാക്കി, ആ വിദ്യാർഥികളുടെ ഫലം കൂടി ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതിനാലാണ് പ്രഖ്യാപനം വൈകിയതെന്ന് പരീക്ഷാ ജോയന്റ് ഡയറക്ടർ കെ. മാണിക്യരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാർച്ച് 5 മുതൽ 27 വരെ നടന്ന പരീക്ഷയിൽ ഏകദേശം നാല് ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ പങ്കെടുത്തത്. തിയറി പരീക്ഷയ്ക്ക് 80 മാർക്കും ഇന്റേണൽ അസസ്‌മെന്റ്/പ്രാക്ടിക്കൽ പരീക്ഷയ്ക്ക് 20 മാർക്കും ഉൾപ്പെടെയാണ് മൂല്യനിർണയം നടത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ജൂൺ രണ്ടിന് തന്നെ ഫലം വന്നിരുന്നു. 62.28 ശതമാനമായിരുന്നു അന്നത്തെ വിജയം.
ഫലം എവിടെയൊക്കെ ലഭ്യമാകും?
വിദ്യാർഥികൾക്ക് വിവിധ വെബ്‌സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.
വെബ്സൈറ്റുകൾ:
www.results.hse.kerala.gov.in
nammudekeralam.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in
മൊബൈൽ ആപ്പുകൾ:
SAPHALAM 2026
iExaMS-Kerala
അതേസമയം, സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. മുഖ്യ അലോട്ട്‌മെന്റിലൂടെ 3,59,890 വിദ്യാർഥികളാണ് ഇതിനകം പ്രവേശനം നേടിയത്. പ്ലസ് വൺ പ്രവേശന നടപടികൾ ഓഗസ്റ്റ് അഞ്ചോടെ പൂർത്തിയാകും.
The announcement of the Plus One higher secondary exam results has been scheduled for Friday. This marks the second time the release of the results has been delayed, following previous extensions to the valuation and tabulation process. plusone result in friday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."