HOME
DETAILS
MAL
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം
Web Desk
July 15, 2026 | 1:01 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. ആവശ്യമായതിനെക്കാള്‍ 400-500 മെഗാവാട്ട് വൈദ്യുതി കുറവാണെന്നാണ് കെഎസ്ഇബി നല്‍കുന്ന വിശദീകരണം. മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാലും വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാലാണ് നിയന്ത്രണം വേണ്ടിവരുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
14.07.2026 ചൊവാഴ്ച രാത്രി 07:15 മുതൽ 12:15 വരെ വൈദ്യുതി ആവശ്യകതയിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 500 മുതൽ 600 മെഗാവാട്ട് വരെ വർധനവുണ്ടായി. ആവശ്യമായ അളവിൽ വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് ലഭ്യമാകാതിരുന്നതിനാൽ, പ്രസ്തുത ഇടവേളയിൽ (07:15 പി.എം. മുതൽ 12:15 പി.എം. വരെ) സംസ്ഥാന വ്യാപകമായി വൈദ്യുതി നിയന്ത്രണം അനിവാര്യമായി.
ഇതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."